Skip to main content

നീറ്റ് - നെറ്റ് പരീക്ഷ ക്രമക്കേട്; ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________
നീറ്റ് - നെറ്റ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രീകൃത അഖിലേന്ത്യാ പരീക്ഷകൾ അട്ടിമറിക്കപ്പെട്ട സംഭവവികാസങ്ങളെ ശക്തമായി അപലപിക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ സുപ്രധാന മേഖലകളെയാകെ ബാധിക്കുന്നതും അതിന്റെ എല്ലാ ക്രമങ്ങളെയും തകിടം മറിക്കുന്നതുമാണ് ഇത്തരം നീക്കങ്ങൾ. പരീക്ഷകളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ കേവലം അഴിമതി എന്നതിനപ്പുറം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തിയ കേന്ദ്രീകരണം, വാണിജ്യവൽക്കരണം, വർഗീയവൽക്കരണം എന്നിവയുടെ കൂടി പരിണിതഫലമാണ്. വ്യാപം അഴിമതി പോലെ ഈ ക്രമക്കേടും തുടച്ചു നീക്കാനാണ് അന്വേഷണത്തിനായി സിബിഐയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്നത്.

നീറ്റ് - നെറ്റ് പരീക്ഷകളിൽ നടന്ന ക്രമക്കേടിൻ്റെ ഉത്തരവാ​ദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം. ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിൻ്റെ കേന്ദ്രീകൃത ഭരണം പിൻവലിച്ച് കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ആദ്യം ചെയ്യേണ്ടത്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.