Skip to main content

എക്സൈസ് മന്ത്രി എം ലിജു അതൃപ്തി വകുപ്പ് മന്ത്രിയായി

എക്സൈസ് മന്ത്രി എം ലിജു അതൃപ്തി വകുപ്പ് മന്ത്രിയായി.
കഴിഞ്ഞ ആറുമാസത്തിനിടയിൽ വകുപ്പിലുണ്ടായ എല്ലാ സുപ്രധാന തീരുമാനങ്ങളെ കുറിച്ചും 'ഞാനറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞില്ല, അതൃപ്തിയുണ്ട്' എന്ന പതിവു പല്ലവിയാണ് മന്ത്രി ആവർത്തിക്കുന്നത്. ഇത്തവണയും പതിവു തെറ്റിക്കാതെ ഞാനറഞ്ഞില്ല എന്ന പ്രതികരണമാണ് മന്ത്രി നടത്തുന്നത്. വകുപ്പിൽ നടക്കുന്നത് എന്താണെന്നു പോലും അറിയുന്നില്ലെങ്കിൽ പിന്നെ വകുപ്പ് മന്ത്രി എന്തിനാണ്.

വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനത്തിൽ മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. ഹോർട്ടി വൈൻ സംബന്ധിച്ച ലൈസൻസ് നൽകിയതിനെ കുറിച്ചും മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. എഫ് ഇലവൻ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചു, ബിയർ പാർലറുകൾ പുതുക്കാൻ ഉള്ള തീരുമാനം ഉണ്ടായി, പക്ഷേ മന്ത്രി മാത്രം അറിഞ്ഞില്ല, മന്ത്രിക്ക് അതൃപ്തിയുണ്ട്. ഏറ്റവും ഒടുവിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് കൊടുത്തു. അതിലും മന്ത്രിക്ക് അറിവില്ല, പക്ഷേ അതൃപ്തിയുണ്ട്. ഓരോ തവണയും അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രി അതൃപ്തി വകുപ്പ് മന്ത്രി അല്ലാതെ പിന്നെ എന്താണ്. ഓരോ തവണയും മന്ത്രി ലിജു ജനങ്ങളെ വിഢിയാക്കുകയാണ്. നയം വരുന്നതു വരെ പുതിയൊരു ലൈസൻസ് കൊടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിൽ ചട്ടഭേദഗതി വരുത്തി അതൊരു ഉത്തരവായി ഇറക്കുന്നതാണ് നടപടി ക്രമം. അങ്ങനെയൊരു ഉത്തരവ് ഇറക്കാൻ കഴിഞ്ഞ ആറുമാസമായി മന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണ്..? ഒരു കുറിപ്പ് പോലും എഴുതി നൽകിയിട്ടുണ്ടോ..? വകുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും മന്ത്രിക്ക് പറയാനുള്ളത് ഒന്നുമാത്രം- 'ഞാനറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞില്ല, അതൃപ്തി'. അത് പറയാൻ മാത്രം ഒരു വകുപ്പ് മന്ത്രിയുടെ ആവശ്യമുണ്ടോ..? മന്ത്രി മനഃപൂർവം നിഷ്കളങ്കത നടിക്കുകയാണ്. വിവാദത്തിൽ കൂപ്പുകുത്തുമ്പോൾ ഒന്നും അറിയില്ലെന്നു പറഞ്ഞ് കൈകഴുകുന്നത് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണ്. സത്യസന്ധരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ എല്ലാ വകുപ്പുകളും സർക്കാർ നിരന്തരം വേട്ടയാടുകയാണ്. ആർത്തിയോടെയുള്ള അഴിമതി നീക്കമാണ് നടത്തുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്

സ. എം.വി. ജയരാജൻ

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്.

ജനാധിപത്യപരമായ ചോദ്യങ്ങളോട് വ്യക്തിഹത്യാപരമായ മറുപടി നൽകൽ വലതുപക്ഷത്തിന്റെ എക്കാലത്തെയും അജണ്ടയാണ്

സ. എം.വി. ജയരാജൻ

നഫീസത്തുൽ മിസ് രിയ മുതൽ ഐഷീ ഗോഷ് വരെ ഭരണകൂടത്തിന്റെ അനീതിയോട് സധൈര്യം കലഹിച്ച ധീരശബ്ദങ്ങളാണ്.
വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ നെറികേടുകളോട് പോരാടുകയാണവർ. എന്നാൽ ഈ പോരാളികളുടെ

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ

സ. എം ബി രാജേഷ്

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ. ബാർ ലൈസൻസിൽ മന്ത്രി ലിജു പറഞ്ഞത് കള്ളം.