Skip to main content

മലയാള മനോരമയുടേത് വി ഡി സതീശന് വേണ്ടിയുള്ള കള്ളക്കളി

'കരിമണലിൽ കള്ളക്കളി' എന്ന തലക്കെട്ടിൽ മോണോസൈറ്റ് സംസ്‌കരണം ഹൈദരാബാദിലെ സ്വകാര്യ കമ്പനിക്ക് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി നൽകിയെന്ന കെട്ടിച്ചമച്ച വാർത്ത വിഡിയെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇനിയും ഇത്തരം വ്യാജ വാർത്തകൾ സുലഭമായി മനോരമ സൃഷ്ടിക്കും.
നിയമസഭയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വോട്ടെണ്ണുന്നതിനു മുൻപായി മെയ് രണ്ടിന് കെഎംഎംഎൽ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തു എന്നും നേരത്തെ ഏപ്രിൽ 17-ന് കെഎംഎംഎൽ പദ്ധതിക്ക് വ്യവസായ വകുപ്പ് അനുമതി നൽകിയിരുന്നു എന്നുമാണ് മനോരമയുടെ കണ്ടെത്തൽ. നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം സർക്കാരിന് നയപരമായ യാതൊരു തീരുമാനമെടുക്കാനും അധികാരമില്ലെന്നിരിക്കെ അരിയാഹാരം കഴിക്കുന്ന മലയാളികളെ പരിഹസിക്കുന്ന വാർത്തയാണിത്.
തങ്ങളുടെ കള്ളക്കളി വാർത്തയിൽ ഒരിടത്ത് മനോരമക്ക് തന്നെ റിപ്പോർട്ട് ചെയ്യേണ്ടി വന്നു. ''തിടുക്കത്തിൽ ധാരണാപത്രം ഒപ്പിടുന്നതിന്റെ ഭാഗമായി കമ്പനി പ്രതിനിധികൾ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യവസായ വകുപ്പിലെ ഉന്നതരെ കണ്ടിരുന്നു''. കഴിഞ്ഞ ദിവസം എന്ന് പറഞ്ഞാൽ അതിനർത്ഥം ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് എന്നാണ്.
മദ്യ കമ്പനിയായ ബക്കാഡിയുടെ ഫയൽ എൽഡിഎഫ് സർക്കാർ 2023-ൽ ക്ലോസ് ചെയ്തു. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം മെയ് 21-ന് രണ്ടര മണിക്കൂറിനുള്ളിൽ ഏഴ് ഉദ്യോഗസ്ഥന്മാർ കണ്ടതിനുശേഷം മുഖ്യമന്ത്രിയുടെ അടുത്ത് ഫയൽ എത്തി. ആ ഫയലിൽ താഴെയുള്ള ഒരു ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത് 'മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ഫയൽ അയക്കുന്നു' എന്നാണ്. ജൂൺ 14ന് രാത്രി 10 മണിക്ക് ശേഷം ഉറങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രി ഫയൽ കണ്ടു. തൊട്ടടുത്ത ദിവസം രാവിലെ കട്ടൻ ചായ കുടിക്കുന്ന സമയത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ബ്രാക്കറ്റിൽ ധനവകുപ്പ് ഉത്തരവാക്കി. ജൂൺ 19ന് ബജറ്റിൽ ബക്കാർഡി കമ്പനിക്ക് 600 കോടി രൂപയുടെ ഇളവ് നൽകുന്ന നിർദ്ദേശം വന്നു. ഈ കള്ളത്തരം കയ്യോടെ പിടികൂടിയതിന്റെ ജാള്യത മറച്ചുപിടിക്കാനാണ് മനോരമയുടെ വിഡി സ്തുതിക്കായുള്ള കള്ളക്കളി.
കരിമണൽ ഖനനത്തെക്കുറിച്ച് എൽഡിഎഫ് ബജറ്റിൽ സ്വീകരിച്ച സമീപനമല്ല യുഡിഎഫ് ബജറ്റിൽ ഉള്ളത്. എൽഡിഎഫിന്റെ സമീപനം തന്ത്രപ്രധാന മേഖലയിൽ പൊതുമേഖലയുടെ നിയന്ത്രണത്തിൽ സ്വകാര്യ നിക്ഷേപമെന്ന കാഴ്ചപ്പാടാണ്. അതിന്റെ ഭാഗമാണ് കെഎംഎംഎൽ, ഐആർഇ തുടങ്ങിയ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യം ഉണ്ടാക്കിയത്. എന്നാൽ വിഡിയുടെ ആദ്യബജറ്റിൽ പൊതുമേഖലയെ തിരസ്‌കരിച്ചുകൊണ്ടുള്ള സ്വകാര്യ നിക്ഷേപമാണ് വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ പരിഹാസത്തോടെ ആരാണ് പൊതുമേഖലയെ തലയിൽ കയറ്റിവെക്കുന്നതെന്ന് പറഞ്ഞത്. മാത്രമല്ല എല്ലാ സംസ്ഥാനങ്ങളും മത്സരിക്കുകയാണ് എന്നും പറഞ്ഞു. ഇതെല്ലാം കൊണ്ടാണ് വി എം സുധീരൻ യുഡിഎഫിന്റെ നയത്തിൽ നിന്നും വ്യതിചലിച്ചുള്ള കരിമണൽ ഖനന നയത്തോടും മദ്യനികുതി വെട്ടിക്കുറച്ചതിനോടും വിയോജിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പൊതുമേഖലയുടെ നിയന്ത്രണമില്ലാത്ത സ്വകാര്യ നിക്ഷേപം സ്വകാര്യവൽക്കരണമാണ്. ഈ സത്യം പുറത്തുവന്നപ്പോൾ വീഡിയേക്കാൾ ബേജാറ് മനോരമക്ക്.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.