Skip to main content

എംഎൽഎയുൾപ്പടെ നടത്തിയ സാമ്പത്തിക കുറ്റകൃത്യം എഴുതിവെച്ച് മകനോടൊപ്പം ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒറ്റ കോൺഗ്രസ് നേതാവുമില്ലെന്നാണോ? സ്വന്തം സഹപ്രവർത്തകരോട് പോലും ഈ സമീപനമാണെങ്കിൽ സാധാരണജനത്തോട് എന്തായിരിക്കും മനോഭാവം?

കോൺഗ്രസ് നേതാവായ അച്ഛനും മകനുംആത്മഹത്യചെയ്തതിന്റെ കാരണം കത്തിലൂടെ എഴുതി അറിയിച്ചിട്ടും ആ കത്ത് തുറന്നു പോലും നോക്കിയില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരിക്കുകയാണ്. ഇതിലും വലിയ നിരുത്തരവാദിത്വം വേറെ എന്തുണ്ട് ?കണ്ണൂർ മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെ സ്ഥിതിയും ഇതു തന്നെയായിരിക്കില്ലേ? 2021 ൽ കോൺഗ്രസ് നേതാവായ എൻ എൻ വിജയൻ അയച്ച കത്ത് വായിച്ച് കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നിസ്സഹായരായ ആ അച്ഛനും മകനും ജീവനൊടുക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കാമായിരുന്നില്ലേ. വിജയൻ എഴുതിവെച്ച കത്തിൽ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണന്റെ പേരിലും ആരോപണമുന്നയിച്ചിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം എംഎൽഎയുൾപ്പടെ നടത്തിയിരിക്കുന്നു എന്ന് എഴുതിവെച്ച് മകനെയും കൂട്ടി ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒറ്റ കോൺഗ്രസ് നേതാവുമില്ലെന്നോ?

സിപിഐ എമ്മിന് നേരെ പടവാളുയർത്തിയ ചില മാധ്യമ വിശാരദന്മാരുടെ വിചാരണകൾ നടക്കാത്തതെന്ത് ? നിരാലംബരും ദുഃഖാർത്തരുമായ വിജയൻ്റെ കുടുംബത്തെ ആശ്വസിച്ചിക്കാൻ വീട്ടിലെത്തേണ്ട എംപി പ്രിയങ്കാ ഗാന്ധി അവിടെ എത്തിയിട്ടില്ല. എംപിയെ അങ്ങനെയിങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. വയനാട്ടിലെ ജനങ്ങളുടെ ദുർവിധി എന്നല്ലാതെ എന്തു പറയാൻ. എംഎൽഎക്ക് ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല എത്രയും വേഗത്തിൽ രാജിവെക്കുക എന്നതാണ് മാന്യത. എംപിക്കും കുടുംബം കത്ത് നൽകിയിട്ടുണ്ട് എന്ന് അറിയുന്നു. എന്താണവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത? സ്വന്തം സഹപ്രവർത്തകരോട് പോലും ഈ സമീപനമാണെങ്കിൽ സാധാരണജനത്തോട് എന്തായിരിക്കും മനോഭാവം? രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒന്ന് സാന്ത്വനിപ്പിക്കാൻ പോലും വരാത്ത ഒരു ജനപ്രതിനിധിക്ക് ആസ്ഥാനത്ത് തുടരാൻ ധാർമ്മികമായി ഒരു അവകാശവുമില്ല.
 

കൂടുതൽ ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.