Skip to main content

സഖാവ് പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരും

സഖാവ് പാട്യം ഗോപാലന്റെ 46 ആം ഓർമ്മദിനമാണ് ഇന്ന്.
മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സൈദ്ധാന്തികൻ, പ്രഭാഷകൻ എന്നീ നിലകളിൽ പാർടിയെ നയിച്ച സഖാവ് പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച അദ്ദേഹം നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. ജനകീയ പ്രശ്‌നങ്ങൾ നിയമ നിർമ്മാണ സഭകളിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് അസാമാന്യമായ വൈഭവമുണ്ടായിരുന്നു.
മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള പാട്യത്തിന്റെ പാർടി ക്ലാസുകൾ പ്രത്യയശാസ്ത്ര ദൃഢതയാലും അതേസമയം പ്രായോഗിക ഉൾക്കാഴ്ചയാലും സമ്പന്നമായിരുന്നു. തലശ്ശേരി കലാപകാലത്ത് മതനിരപേക്ഷതയുടെ മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് കലാപത്തെ നേരിടാൻ പാട്യം മുൻപിലുണ്ടായിരുന്നു. അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് ഉജ്ജ്വലമായാണ് കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ നയിച്ചത്.
1978ൽ ആർഎസ്എസ്സുകാർ സിപിഐഎം പ്രവർത്തകർക്കെതിരെ വ്യാപകമായി അക്രമമഴിച്ചുവിട്ട ഘട്ടത്തിൽ പാർടിയെ സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കാൻ പാട്യം നേതൃത്വമേകി. പാർടി ജില്ലാ സെക്രട്ടറിയായിരിക്കെ, അന്നത്തെ കണ്ണൂർ ജില്ലയിലുള്ള കാഞ്ഞങ്ങാട് മാവുങ്കാലിൽ ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് നടന്ന ബഹുജനയോഗത്തിലാണ് പാട്യം അവസാനമായി പ്രസംഗിച്ചത്. അസുഖ ബാധിതനായ അദ്ദേഹം പരിപാടി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന പ്രസംഗവും പ്രവൃത്തിയും സംഘപരിവാറിനെതിരെയുള്ളതായിരുന്നു.
സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ അകാല വിയോഗം പാർടിക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. സഖാവ് പാട്യം ഗോപാലനോടൊപ്പമുള്ള സംഘടനാ പ്രവർത്തനാനുഭവം ഞാനുൾപ്പെടെയുള്ളവരുടെ എക്കാലത്തെയും ആവേശമാണ്.
പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്നുറപ്പാണ്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.