Skip to main content

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും

18-ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും. രാജ്യത്ത് രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. ഇതുതന്നെ രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുടെ ഉദാഹരണമാണ്. മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗിക്കുന്നു. പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യമാണ് മോദിയും ബിജെപിയും ആഗ്രഹിക്കുന്നത്. അത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്.

ഇന്ത്യ ഇന്ന് ഭരിക്കുന്നത് വര്‍ഗീയ കോര്‍പ്പറേറ്റ് ശക്തികളാണ്. കോര്‍പ്പറേറ്റ് ശക്തികളുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലാണ് ഇന്ത്യയുടെ 40 ശതമാനം സ്വത്തും. സാധാരണക്കാരുടെ ജീവിതം ദുസഹം ആകുന്നു, ഒപ്പം രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വർധിക്കുന്നു. ഇക്കാര്യങ്ങളില്‍ മോദിസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.