Skip to main content

ബിജെപിയുടെ ഗൂണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് ശക്തി നൽകണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യൂണിയൻ സർക്കാരിന്റെ കൊട്ടേഷൻ സംഘമായ ഇ ഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കമ്പനികൾക്ക് നേട്ടമാകുന്ന വിധത്തിൽ 2021-22 ൽ ഡൽഹി സർക്കാർ ആവിഷകരിച്ച മദ്യനയവുമായി ബന്ധപ്പെട്ട കേസാണ്. ഈ നയമാകട്ടെ സർവ്വതും സ്വകാര്യവൽക്കരിക്കുന്ന ബി ജെ പി നയവുമായി ചേർന്നു പോകുന്നതുമാണ്. എന്നാൽ ഈ നയം ഡൽഹി സർക്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു.
നൂറുകോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിരുന്നതെങ്കിലും രണ്ടുവർഷത്തെ അന്വേഷണ അതിക്രമങ്ങൾ നടത്തിയിട്ടും ഒരുരൂപപോലും കണ്ടെത്താനോ തെളിവ് ശേഖരിക്കുവാനോ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല. ഇതേകേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എം പി സഞ്ജയ് സിംഗ്, എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷവും കേന്ദ്രഏജൻസികൾ ബി ജെ പി യുടെ ഏജന്റുമാരായി നാണമില്ലാതെ പ്രവർത്തിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായിരിക്കണം പദവിയിൽ ഇരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പൊതുസമൂഹത്തിന് മുന്നിൽ പറയാൻ ഒരു തെളിവുമില്ലാതെയാണ് ഈ അതിക്രമം. ഇത് ഭീകരഭരണമല്ലാതെ മറ്റൊന്നുമല്ല.
ഈയിടെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട് കേസ് വിധിയിലും സോഷ്യൽ മീഡിയയെ വേട്ടയാടാനുള്ള ശ്രമത്തിനെതിരായ കേസിലും ഒക്കെ നീതിപീഠത്തിൽ നിന്ന് യൂണിയൻ സർക്കാരിന് കിട്ടിയത് മുഖമടച്ചുള്ള അടിയാണ്. അങ്ങനെ മുഖം നഷ്ടപ്പെട്ട ജാള്യത മറയ്ക്കാനാണ് ഈവക ജനാധിപത്യവിരുദ്ധ ഇടപാടുകളുമായി ഇറങ്ങിയിരിക്കുന്നത്.
സത്യത്തിൽ കേന്ദ്ര ഭരണകക്ഷി വലിയ അങ്കലാപ്പിലാണ്. 400 സീറ്റ് വിജയിക്കും എന്നൊക്കെ വീമ്പിളക്കുമ്പൊഴും വലിയ ഭയം അവരെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്. കയ്യിലുള്ള ഭരണം പോകും എന്ന തിരിച്ചറിവ് അവർക്ക് വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പേടിപ്പിച്ചും പ്രീണിപ്പിച്ചും പീഢിപ്പിച്ചും ഒക്കെ മറ്റു രാഷ്ട്രീയ പർട്ടികളെയും മാധ്യമങ്ങളെയും ഒക്കെ വരുതിയിൽ നിർത്താൻ നോക്കുന്നത്.
ഈ സാഹചര്യത്തിന്റെ ഗൗരവം കോൺഗ്രസ് തിരിച്ചറിയുന്നില്ല എന്നതാണ് ദയനീയം. നേരത്തേ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അതിനെതിരായി പ്രതിഷേധിച്ചില്ല എന്ന് മാത്രമല്ല, കെജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാനോ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനോ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ദയനീയമാണ്.
ഒരു തെളിവും വെളിവുമില്ലാതെ ഇത്തരം അമിതാധികാര പ്രയോഗങ്ങൾ കേരളത്തിലും ഉണ്ടാകാനാണ് സാധ്യത. ഈ വക ഗൂണ്ടായിസങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ നേർക്കുനേർ പോരാടുന്ന ഇടതുപക്ഷത്തിന് ശക്തി നൽകുകയാണ് വേണ്ടത്. ഈ പൊതുതെരഞ്ഞെടുപ്പ് അതിന്നുള്ള അവസരമാകണം. എല്ലാ അമിതാധികാര വാഴ്ചകളെയും ജനശക്തി പിടിച്ചു കെട്ടിയിട്ടുണ്ട് എന്നകാര്യം മറക്കരുത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.