Skip to main content

കേരളത്തിന്റെ സമരം എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി

ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടും. കേരളത്തിന്റെ സമരം രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്. എന്നാൽ കേരളത്തോടും മറ്റ് ബിജെപി ഇതര സർക്കാരുകളോടും വിവേചനപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ഒരുമയെ അസ്ഥിരതപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ അതിനെതിരെ സമരം ശക്തമാക്കണം. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രത്തിനെതിരെ സമരത്തിനുണ്ട്. എന്നാൽ രാജ്യത്തിന്റെ പൊതുവായ ഐക്യത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മനഃപൂർവം സമരം നടത്തുന്നു എന്ന രീതിയിലാണ് പ്രധാനമന്ത്രി സംസാരിക്കുനന്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഐക്യവും മതേതരത്വവും നിലനിർത്താനായി ശ്രമിക്കുന്നത്. രാജ്യത്തെ സാധാരണക്കാർക്കും ഇടനിലക്കാർക്കും വേണ്ടി ഒന്നും ചെയ്യില്ല എന്നതാണ് കേന്ദ്ര നിലപാട്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള നൂതന മാർ​ഗങ്ങൾ കൂടിയാണ് സമരങ്ങളിലൂടെ സർക്കാർ ആരായുന്നത്.

​ഗവർണറെ ഉപയോ​ഗിച്ച് പ്രശ്നമുണ്ടാക്കുന്ന രീതിയും സംസ്ഥാനത്ത് നടപ്പാക്കുകയാണ്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന സാമ്രാജ്യത്വ കാലത്തെ റസിഡൻറ്മാരെപോലെ പോലെ പെരുമാറുകയാണ് ​ഗവർണർ. ഇതുമൂലം ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ നിയമപോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും വേണ്ടി വരുന്നു. നിയമസഭ അംഗീകരിച്ച ബില്ലുകൾക്ക് അംഗീകാരം നൽകാതെയും വഴിയിൽ കുത്തിയിരുപ്പ് നടത്തിയുമുള്ള ഗവർണറുടെ പ്രവർത്തനങ്ങൾക്കാണ് കേരളം വേദിയാകുന്നത്. ചാൻസിലർ പദവി ഉപയോഗിച്ച് സർവ്വകലാശാലകളുടെ പ്രവർത്തനം പോലും അട്ടിമിറക്കുന്നു. ​നയപ്രഖ്യാപനം വായിക്കാൻ സമയമില്ലെങ്കിലും റോഡിൽ ഇരിക്കാൻ ഗവർണർക്ക് സമയമുണ്ട്.

ഈ വിഷയങ്ങളെല്ലാം കേന്ദ്രസർക്കാരിനോട് പല തരത്തിൽ അവതരിപ്പിച്ചു. എല്ലാ വഴിക്കും ശ്രമിച്ചിട്ടും ഒരു മറുപ‍ടിയുമില്ലാത്തതിനാലാണ് ഇത്തരമൊരു സമരത്തിലേക്ക് എത്തിയത്. വിവേചനങ്ങൾക്കെതിരെ സംസാരിക്കാതെയിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.