Skip to main content

ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല

കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ ബിജെപി ഐടിസെൽ നേതാക്കളാണ്‌. കോടതി ഇടപെട്ടപ്പോഴാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

ഗുസ്‌തി താരങ്ങൾ മാസങ്ങളോളം ഡൽഹിയിൽ സമരം ചെയ്‌തത്‌ ബിജെപി എംപികൂടിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിന്റെ പീഡനത്തിനെതിരെയാണ്‌. ഇപ്പോൾ അദ്ദേഹത്തിന്റെ ബിനാമിയെ ഫെഡറേഷന്റെ ഭാരവാഹിയാക്കി. മണിപ്പൂരിൽ രണ്ട്‌ സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം നഗ്നരാക്കി നടത്തിച്ചതിൽ പ്രധാനമന്ത്രിക്ക്‌ പ്രതിഷേധമില്ല. കത്വയിലും ഹാഥ്‌രസിലും ബിജെപി പ്രതികളെ സംരക്ഷിച്ചു. ഹാഥ്‌രസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്‌ത സിദ്ധിഖ്‌ കാപ്പനെ അറസ്റ്റ്‌ ചെയ്‌തു. ബിൽകിസ്‌ ബാനു കേസിലെ പ്രതികളെ ജയിൽമോചിതരാക്കാൻ ഇടപെട്ടത്‌ ഗുജറാത്ത്‌ സർക്കാരാണ്‌. ജയിൽമോചിതരായ പ്രതികളെ പൂമാലയിട്ടാണ്‌ ബിജെപിക്കാർ സ്വീകരിച്ചത്‌.

തൃശൂരിൽ ബിജെപിയുടെ മഹിളാസംഗമത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി കുടുംബശ്രീയെക്കുറിച്ച്‌ മിണ്ടിയില്ല. 45 ലക്ഷം സ്‌ത്രീകളെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കുന്ന കുടുംബശ്രീക്ക്‌ 39 രാജ്യങ്ങളുമായി ബന്ധമുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട ചില മലയാളി വനിതകളുടെ പേരുകൾ പ്രസംഗത്തിൽ പറയാതിരുന്നത്‌ ബോധപൂർവമാണ്‌.

തദ്ദേശസ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌ കേരളമാണ്‌. പാർലമെന്റിലും അസംബ്ലിയിലും 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കുമെന്നാണ്‌ ബിജെപി പ്രചരിപ്പിക്കുന്നത്‌. വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട്‌ ഇത്‌ നടപ്പാക്കാത്തത്‌.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.