Skip to main content

കേരളത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും ഒരേ മനസ്സ്

കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ കേരളത്തിനെതിരായ നിലപാടിലേക്ക് നീങ്ങിയത്. കേരള വിരുദ്ധമായി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഒന്നിച്ച് ചെയ്യാനാണ് അവരുടെ തീരുമാനം. ഇരുകൂട്ടർക്കും ചെയ്യാൻ കഴിയാത്തത് കേന്ദ്ര സർക്കാരിനെക്കൊണ്ട് നടപ്പാക്കിക്കുകയാണ്‌. അധികാരത്തിനായുള്ള ആർത്തിയാണ് കോൺഗ്രസിന്. അതിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നു.

കേന്ദ്ര–സംസ്ഥാന ബന്ധം ശരിയായ രീതിയിൽ പോകാൻ പാടില്ലെന്ന് അവർ ആഗ്രഹിക്കുന്നു. കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ കേന്ദ്രം കവർന്നെടുത്തപ്പോഴൊന്നും അവരുടെ ശബ്ദം ഉയർന്നിട്ടില്ല. അവരുടെ യഥാർഥമുഖം എന്തെന്ന് കേരളം കണ്ട നാളുകളാണ് കോവിഡ് കഴിഞ്ഞുവന്ന കാലഘട്ടം. ബിജെപിയുമായി ഇരട്ട സഹോദരങ്ങളെപ്പോലെ അവർ ഒത്തുചേർന്നു. ബിജെപിയുടെ മനസ്സിനൊരു നീരസം ഉണ്ടാകരുതെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. നാടിനെതിരെയാണ് യുഡിഎഫും ബിജെപിയും കളിക്കുന്നത്. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്ന നിലപാടാണ്‌ അത്‌. അതെല്ലാം തള്ളിക്കളഞ്ഞാണ് നവകേരള സദസ്സിലേക്ക് ജനം ഒഴുകി എത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.