Skip to main content

പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം

പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണ്. ലോകം മുഴുവൻ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ്‌ തുടരുന്ന കുറ്റകരമായ മൗനം യുഡിഎഫ്‌ ഘടകകക്ഷികൾ ഗൗരവത്തോടെ കാണണം.

ഇസ്രയേൽ അനുകൂല നിലപാട്‌ സ്വീകരിച്ച മോദിസർക്കാർ ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെയാണ് നാണംകെടുത്തിയത്. യുഎന്നിൽ 120 രാജ്യങ്ങൾ പലസ്‌തീൻ അനുകൂല പ്രമേയത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ വിട്ടുനിന്നു. സങ്കുചിത വർഗീയ താൽപ്പര്യവും ന്യൂനപക്ഷവിരുദ്ധതയും മുൻനിർത്തിയാണ്‌ മോദിസർക്കാർ ഈ നിലപാട്‌ സ്വീകരിച്ചത്‌. പലസ്തീൻ ജനതയ്ക്കായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരണമെന്ന സിപിഐ എമ്മിന്റെ ആവശ്യം പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ ഭൂരിഭാഗവും അനുകൂലിച്ചു. അപ്പോഴും കോൺഗ്രസ് മൗനം തുടർന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുരോഗമന സാംസ്കാരിക സംഘടന സംഘടിപ്പിച്ച പരിപാടിക്ക് അനുമതി നിഷേധിക്കുകയുംചെയ്തു. കോൺഗ്രസിന്റെ നിലപാട്‌ ജനം വിലയിരുത്തുന്നുണ്ട്‌.

ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിന്റെ ദുരന്തം പലസ്തീൻ ജനത ഇപ്പോഴും അനുഭവിക്കുകയാണ്. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 16,000 മനുഷ്യർ കൊല്ലപ്പെട്ടുകയും 41, 000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 20 വർഷമായി തുടരുന്ന അധിനിവേശത്തിൽ ആറ്‌ ദശലക്ഷത്തോളം പലസ്‌തീനികൾ ജന്മനാട്ടിൽനിന്ന്‌ ആട്ടിയോടിക്കപ്പെട്ടു. അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണയുപയോഗിച്ചാണ് ഇസ്രയേലിന്റെ ഈ വംശഹത്യ. പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സാമ്രാജ്യത്വത്തിനെതിരെ മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.