വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതീവ ദുഃഖകരമാണ്. അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.
മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കുകയും പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പാക്കുകയും വേണം. രക്ഷാപ്രവർത്തനം ഊർജിതമാക്കി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകളെയും പുറത്തെടുക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്രയും വേഗം മാറ്റണം. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പാർടി സഖാക്കൾ എല്ലാവിധ സഹായവും ലഭ്യമാക്കാൻ സന്നദ്ധമാവണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാരിൻ്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നു.







