ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണം. നേരത്തെ തലശേരി ബിഷപ്പിന്റെ പ്രസ്താവന വന്നു. ഞായറാഴ്ച എറണാകുളത്ത് നിന്ന് ഒരു പ്രസ്താവന വന്നു.

ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണം. നേരത്തെ തലശേരി ബിഷപ്പിന്റെ പ്രസ്താവന വന്നു. ഞായറാഴ്ച എറണാകുളത്ത് നിന്ന് ഒരു പ്രസ്താവന വന്നു.
കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽ ആർഎസ്എസുകാർ ഇന്ന് സന്ദർശനം നടത്തുകയാണല്ലോ. അതുപോലെ വിഷുവിന്റെ അന്ന് ആർഎസ്എസുകാരുടെ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുമുണ്ട്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂരിൽ മലകയറാൻ ആർഎസ്എസ് നേതാവ് എഎൻ രാധാകൃഷ്ണൻ പോയിരുന്നു.
വൈദേശിക ആധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടെത്. സമര പോരാളികളെ വിസ്മൃതിയിലേക്ക് തള്ളുകയും വൈദേശികാധിപത്യവുമായി സമരസപ്പെട്ടവരെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന രീതി വ്യാപകമാവുകയാണ്.
സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കും.
മോദി സർക്കാരിന്റെ പുതിയ ഐടി ചട്ടഭേദഗതികൾ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ 'വ്യാജ വാർത്തകൾ' എന്ന് കരുതുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടുന്നത് അപകടകരമായ നീക്കമാണ്.
മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ശേഷം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ തുടർസമരങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തുറന്നു കിട്ടുന്നതിനായി കർഷക തൊഴിലാളി യൂണിയൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനു പിന്നാലെ ഗാന്ധി വധത്തെയും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ എന്താണ് കരുതുന്നത്?
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണ്. പാഠപുസ്തകങ്ങളിൽ നിന്നും തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ല.
ആരെങ്കിലും കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ സന്തോഷം കൊള്ളുന്നവരല്ല സിപിഐഎമ്മും ഇടതുപക്ഷവും. മതനിരപേക്ഷ ചേരി ദുർബലമാവരുത് എന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്.
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തും ജീവൻ നിലനിർത്താൻവേണ്ടി അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രക്ഷോഭത്തിന്റെ പാത തെരഞ്ഞെടുക്കേണ്ടിവരുന്നുവെന്ന് ബുധനാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി തെളിയിക്കുന്നു.