യുവതീപ്രവേശം പവിത്രം

സുപ്രീംകോടതി വിധിയെത്തുടർന്ന‌് ശബരിമലയിൽ എല്ലാ പ്രായപരിധിയിലുംപെട്ട സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിന്റെ ഭാഗമായി രണ്ട് യുവതികൾ ജനുവരി 2ന് പുലർച്ചെ ശബരിമല ദർശനം നടത്തിയതോടെ പുതിയ വാദവിവാദങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്

 കൂടുതൽ വായിക്കുക

ജാലകം

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും, പ്രധാനമന്ത്രിപദത്തിന്‌ യോജിച്ചതല്ലെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്‌ത്രീകളുടെ അഭിമാനവും സാമൂഹ്യനീതിയും കാത്ത്‌ സൂക്ഷിക്കാനും ജനുവരി ഒന്നിന്‌ തീര്‍ക്കുന്ന വനിതാമതില്‍ വന്‍ വിജയമാക്കണം. വനിതാമതിലിലൂടെ ഉയര്‍ന്നുവരുന്ന വനിതാ മുന്നേറ്റം യു.ഡി.എഫിനേയും ബി.ജെ.പിയേയും വിറളി പിടിപ്പിച്ചിരിക്കുകയാണ്‌. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയും ഭീഷണിപ്പെടുത്തിയും സ്‌ത്രീകളുടെ പങ്കാളിത്തം തടയാമെന്ന പ്രതിപക്ഷ തന്ത്രം വിലപ്പോവില്ല. ഓരോ ദിവസം കഴിയുന്തോറും വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിന്‌ സ്‌ത്രീകള്‍ വനിതാ മതിലിന്‌ പിന്തുണയുമായി രംഗത്തുവരികയാണ്‌. ഇത്‌ യു.ഡി.എഫിനേയും ബി.ജെ.പി യേയും പരിഭ്രാന്തരാക്കുന്നത്‌ സ്വാഭാവികമാണ്‌.സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന.രാഷ്‌ട്രീയത്തെ വര്‍ഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമാണ്‌ മുസ്ലീം ലീഗിലെ കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ആര്‍.എസ്‌.എസ്സിന്റെ വര്‍ഗ്ഗീയ പരിപാടി വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി എന്‍.എസ്‌.എസ്സിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടുകയല്ലേയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആരാഞ്ഞു.എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ ഉടനടി നിര്‍ത്തിവയ്‌ക്കണമെന്ന്‌ എല്‍.ഡ.ിഎഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുസ്വത്തായ ഈ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്‌ഥാന സര്‍ക്കാരിന്‌ കൈമാറണം.

സി.പി.ഐ.(എം) നിങ്ങളെ സ്വാഗതം ചെയ്യുന്നു...

സാക്ഷരത, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, കേരള മോഡല്‍ വികസനം എന്നിങ്ങനെ ആഗോളതലത്തില്‍ ശ്രദ്ധാര്‍ഹമായ കേരളീയ സമൂഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്‌. ലോകത്ത്‌ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അധികാരത്തിലേറ്റിയതും കേരളത്തിലെ ജനങ്ങളാണ്‌. കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ രാഷ്ട്രീയ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്‌സിസ്റ്റ്‌) സി.പി.ഐ.(എം) വെബ്‌സൈറ്റിലേക്ക്‌ നിങ്ങളെ സ്വാഗതം ചെയ്യുന്നു.വീഡിയോ