Skip to main content

എക്സൈസ് മന്ത്രി എം ലിജു അതൃപ്തി വകുപ്പ് മന്ത്രിയായി

എക്സൈസ് മന്ത്രി എം ലിജു അതൃപ്തി വകുപ്പ് മന്ത്രിയായി.
കഴിഞ്ഞ ആറുമാസത്തിനിടയിൽ വകുപ്പിലുണ്ടായ എല്ലാ സുപ്രധാന തീരുമാനങ്ങളെ കുറിച്ചും 'ഞാനറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞില്ല, അതൃപ്തിയുണ്ട്' എന്ന പതിവു പല്ലവിയാണ് മന്ത്രി ആവർത്തിക്കുന്നത്. ഇത്തവണയും പതിവു തെറ്റിക്കാതെ ഞാനറഞ്ഞില്ല എന്ന പ്രതികരണമാണ് മന്ത്രി നടത്തുന്നത്. വകുപ്പിൽ നടക്കുന്നത് എന്താണെന്നു പോലും അറിയുന്നില്ലെങ്കിൽ പിന്നെ വകുപ്പ് മന്ത്രി എന്തിനാണ്.

വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനത്തിൽ മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. ഹോർട്ടി വൈൻ സംബന്ധിച്ച ലൈസൻസ് നൽകിയതിനെ കുറിച്ചും മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. എഫ് ഇലവൻ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചു, ബിയർ പാർലറുകൾ പുതുക്കാൻ ഉള്ള തീരുമാനം ഉണ്ടായി, പക്ഷേ മന്ത്രി മാത്രം അറിഞ്ഞില്ല, മന്ത്രിക്ക് അതൃപ്തിയുണ്ട്. ഏറ്റവും ഒടുവിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് കൊടുത്തു. അതിലും മന്ത്രിക്ക് അറിവില്ല, പക്ഷേ അതൃപ്തിയുണ്ട്. ഓരോ തവണയും അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രി അതൃപ്തി വകുപ്പ് മന്ത്രി അല്ലാതെ പിന്നെ എന്താണ്. ഓരോ തവണയും മന്ത്രി ലിജു ജനങ്ങളെ വിഢിയാക്കുകയാണ്. നയം വരുന്നതു വരെ പുതിയൊരു ലൈസൻസ് കൊടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിൽ ചട്ടഭേദഗതി വരുത്തി അതൊരു ഉത്തരവായി ഇറക്കുന്നതാണ് നടപടി ക്രമം. അങ്ങനെയൊരു ഉത്തരവ് ഇറക്കാൻ കഴിഞ്ഞ ആറുമാസമായി മന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണ്..? ഒരു കുറിപ്പ് പോലും എഴുതി നൽകിയിട്ടുണ്ടോ..? വകുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും മന്ത്രിക്ക് പറയാനുള്ളത് ഒന്നുമാത്രം- 'ഞാനറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞില്ല, അതൃപ്തി'. അത് പറയാൻ മാത്രം ഒരു വകുപ്പ് മന്ത്രിയുടെ ആവശ്യമുണ്ടോ..? മന്ത്രി മനഃപൂർവം നിഷ്കളങ്കത നടിക്കുകയാണ്. വിവാദത്തിൽ കൂപ്പുകുത്തുമ്പോൾ ഒന്നും അറിയില്ലെന്നു പറഞ്ഞ് കൈകഴുകുന്നത് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണ്. സത്യസന്ധരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ എല്ലാ വകുപ്പുകളും സർക്കാർ നിരന്തരം വേട്ടയാടുകയാണ്. ആർത്തിയോടെയുള്ള അഴിമതി നീക്കമാണ് നടത്തുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ...?

സ. വി ശിവൻകുട്ടി

സ്വന്തം വസതി മോടി പിടിപ്പിക്കാൻ
കാശ് അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി ആയ മുഖ്യമന്ത്രി അറിഞ്ഞില്ല...

കെ-ടെറ്റ് നിർബന്ധമാക്കിയത്
വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല...

ബാർ ലൈസൻസ് കൊടുത്തത്
എക്സൈസ് വകുപ്പ് മന്ത്രി അറിഞ്ഞില്ല...

തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം

സ. പിണറായി വിജയൻ

തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം. അത് മത്സ്യത്തൊളിലാളികളോടുള്ള ക്രൂരതയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നവഉദാരവൽക്കരണ നപടികളും സ്വകാര്യവൽക്കരണവും അടിച്ചേൽപ്പിച്ച് നാടിന്റെ പ്രത്യേകതകൾ തകർക്കാൻ ശ്രമിക്കുകയാണ്.

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ച തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരം, പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണം

സ. പിണറായി വിജയൻ

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ച തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്ന പ്രവാസികൾക്ക് നിലവിലുണ്ടായിരുന്ന സഹായവും ഇല്ലാതാക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.