Skip to main content

സരൾ നിയമം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നു

ഈ നിയമത്തിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതാണ്. ഒരു നിയമത്തിലെ അധികാരവും സരൾ അതോറിറ്റി എടുക്കുന്നില്ലെന്നും സമയം നിശ്‌ചയിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് വ്യവസായമന്ത്രി, സ്‌പീക്കർക്കുപോലും നൽകിയ മറുപടിയിൽ പറഞ്ഞത് ബിൽ വായിച്ചു നോക്കാതെയാണെന്ന് കരുതാനാകില്ല. മൂന്നാം വകുപ്പാണ് സരൾ അതോറിറ്റിയുടെ അധികാരം നിർവചിക്കുന്നത്. നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം ഉൾപ്പെടെ ഷെഡ്യൂളിൽ പറയുന്ന നിയമങ്ങളിൽ ലൈസൻസ് നൽകാൻ കോന്പിറ്റന്റ് അതോറിറ്റിക്കുള്ള അധികാരം പൂർണമായും സരൾ അതോറിറ്റിക്ക് നൽകിയിരിക്കുന്നു. നിലവിലുള്ള നിയമപ്രകാരം അനുമതി നൽകാൻ അധികാരമുള്ള സമിതിയെ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് നൽകാനുള്ളതാക്കി പരിമിതപ്പെടുത്തി. ഭൂമി തരംമാറ്റം നടത്താൻ അനുമതി നൽകാൻ നെൽവയൽ സംരക്ഷണ നിയമം അധികാരപ്പെടുത്തിയ സംവിധാനത്തിന് മാത്രമേ അധികാരമുള്ള‍ൂവെന്ന് ആർഡിഒ ഫോർട്ട്കൊച്ചി വേഴ്‌സസ്‌ ജലജ ദിലീപ് കേസിലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിക്ക് കടകവിരുദ്ധമാണ് സരൾ ബില്ലിലെ വ്യവസ്ഥകൾ.

കഴിഞ്ഞ സർക്കാരിന്റെ സമയത്ത് വ്യവസായങ്ങൾക്കുള്ള ഭൂമിയുടെ തരംമാറ്റം മുൻഗണനാ പട്ടികയിൽ റവന്യുവകപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായമന്ത്രി വിശദീകരിച്ചതുപോലെ ആ കമ്മിറ്റിയിലുള്ളവർ ഈ കമ്മിറ്റിയിലുമുണ്ടെന്ന ലളിത യുക്തി നിയമത്തിന്റെ മുമ്പിൽ നിലനിൽക്കില്ല. നിയമം വ്യവസ്ഥ ചെയ്യുന്ന അധികാരകേന്ദ്രമായിരിക്കും ആ നിയമത്തിലെ കോന്പിറ്റന്റ് അതോറിറ്റി.

ഇനി നിയമത്തിലും പ്രത്യേകം സമയം ആവശ്യമെങ്കിൽ നിശ്ചയിക്കാവുന്നതാണ്. പക്ഷേ, അതിനുവേണ്ടത് ആ നിയമങ്ങൾ ഭേദഗതി ചെയ്യുകയാണ്. വിവിധ നിയമങ്ങൾ ഒരേസമയം ഭേദഗതി ചെയ്യുന്ന omnibus legislation വഴിയാണ് എൽഡിഎഫ് സർക്കാർ വലിയ മാറ്റം കേരളത്തിൽ കൊണ്ടുവന്നത്.

ഇപ്പോൾ കേരളം നിക്ഷേപങ്ങളുടെ ലക്ഷ്യസ്ഥാനമാണ്. ഐകെജിഎസിലും ലോക സാമ്പത്തിക ഫോറത്തിലും ഒപ്പിട്ട താൽപ്പര്യപത്രങ്ങൾ യാഥാർഥ്യമാകുമ്പോൾ അത് ഞങ്ങളുടെ ‘വിസ്‌മയം’ വഴിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ്‌ ഈ നിയമനിർമാണത്തിലുള്ളത്. പക്ഷേ, അത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചാൽ നിലവിലുള്ള വ്യവസായ സൗഹൃദാന്തരീക്ഷം തകർക്കുന്നതിലേക്ക് എത്തും.

 

കൂടുതൽ ലേഖനങ്ങൾ

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്

സ. എം.വി. ജയരാജൻ

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്.

ജനാധിപത്യപരമായ ചോദ്യങ്ങളോട് വ്യക്തിഹത്യാപരമായ മറുപടി നൽകൽ വലതുപക്ഷത്തിന്റെ എക്കാലത്തെയും അജണ്ടയാണ്

സ. എം.വി. ജയരാജൻ

നഫീസത്തുൽ മിസ് രിയ മുതൽ ഐഷീ ഗോഷ് വരെ ഭരണകൂടത്തിന്റെ അനീതിയോട് സധൈര്യം കലഹിച്ച ധീരശബ്ദങ്ങളാണ്.
വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ നെറികേടുകളോട് പോരാടുകയാണവർ. എന്നാൽ ഈ പോരാളികളുടെ

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ

സ. എം ബി രാജേഷ്

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ. ബാർ ലൈസൻസിൽ മന്ത്രി ലിജു പറഞ്ഞത് കള്ളം.