Skip to main content

ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെ കുഞ്ഞുങ്ങൾക്ക് നൽകി എന്നുള്ളതാണ് ഗുരുതരമായ കാര്യം, ജനറിക് മെഡിസിൻ V/s ബ്രാൻഡഡ് മെഡിസിൻ പ്രശ്‌നമാണ് എന്ന പുകമറ സൃഷ്ടിക്കാൻ ശ്രമം

കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സർക്കാർ മെഡിക്കൽ കോളേജിലൂടെ നടത്തി എന്ന അതീവ ഗുരുതരമായ വിഷയത്തെ മറച്ചുപിടിക്കാൻ ഇത് ജനറിക് മെഡിസിൻ V/s ബ്രാൻഡഡ് മെഡിസിൻ പ്രശ്നമാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ഉത്തരവാദികളായവർ ശ്രമിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ രോഗങ്ങൾക്കുള്ള 1037 ജനറിക് മരുന്നുകളാണ് വാങ്ങിയിരുന്നത്. അവ ഓരോന്നും ലക്ഷക്കണക്കിന് എണ്ണം വീതമാണ് ഓരോ വർഷവും സർക്കാർ കെ എം എസ് സി എല്ലിലൂടെ വാങ്ങിയത്. essential ഡ്രഗ് ലിസ്റ്റിലുള്ള 865 മരുന്നുകളും ജനറിക് ആയിരുന്നു. ക്യാൻസറിനുള്ള 172 ജനറിക് മരുന്നുകൾ സർക്കാർ അന്ന് കാരുണ്യ സ്പർശം പദ്ധതിയിലൂടെ വാങ്ങി രോഗികൾക്ക് നൽകി.

കോടതി വിധി ഉണ്ടായപ്പോൾ തന്നെ എസ് എംഎക്ക് Natcoയുടെ മരുന്ന് നൽകുന്നത് പരിശോധിക്കാൻ ടെക്നിക്കൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത് മുൻ സർക്കാരാണ്. പക്ഷെ ഫെബ്രുവരി 2026-ൽ ചേർന്ന കമ്മിറ്റി ഇത് സർക്കാരിന് ശുപാർശ നൽകിയില്ല

ഇവിടെ ഇപ്പോൾ ഉണ്ടായ ഗുരുതരമായ കാര്യം ക്ലിനിക്കൽ ട്രയലിനുള്ള (മരുന്ന് പരീക്ഷണത്തിന്) മരുന്ന് കുഞ്ഞുങ്ങൾക്ക് നൽകി എന്നുള്ളതാണ്.
എന്തിന്. എങ്ങനെ ക്ലിനിക്കൽ ട്രയൽ എന്ന ലേബലുള്ള ഈ ബോട്ടിലുകൾ കുഞ്ഞുങ്ങൾക്ക് നൽകി?? കുഞ്ഞുങ്ങൾക്ക് നൽകിയ മരുന്നിലെ പ്രൊഡക്ഷൻ തീയതി ജൂൺ 2025 ആണ്. കോടതി ഉത്തരവ് ഉണ്ടാകുന്നത് 2025 ഒക്ടോബറിൽ. അതിനും 4 മാസം മുൻപ് ഉത്പാദിപ്പിച്ച മരുന്നാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. സപ്ലൈ ഓർഡർ കൊടുക്കുന്ന ദിവസം ( october 2026) മുതൽ 12 മാസത്തെ മിനിമം ഷെൽഫ് ലൈഫ് മരുന്നിന് ഉണ്ടാകണമെന്നാണ് കെ എം എസ് സി എല്ലിന്റെ വ്യവസ്ഥ. അപ്പോൾ ആ ഷെൽഫ് ലൈഫ് ഇല്ലാത്ത, രാജ്യത്ത് അനുവാദം ലഭിക്കുന്നതിന് മുൻപ് ഉത്പാദിപ്പിച്ച ഈ മരുന്ന്, പുറം ചട്ടയിലും ബോട്ടിലിലും എഴുതിയിരിക്കുന്നത് പോലെ ക്ലിനിക്കൽ പരീക്ഷണത്തിനാണെന്ന് മാതാപിതാക്കൾ കരുതിയാൽ അവരെ കുറ്റപ്പെടുത്തുന്നത് എങ്ങനെ? അവരുടെ ആശങ്ക ന്യായമാണ്.

ജനറിക് മെഡിസിന് ക്ലിനിക്കൽ ട്രയൽ വേണ്ട എന്നാണെങ്കിൽ കമ്പനി എന്തിന് ക്ലിനിക്കൽ ട്രയൽ ലേബലോട് കൂടിയ മരുന്ന് കെ എം സി എല്ലിന് നൽകി? അത് തീർത്തും ദുരൂഹമാണ്. മുപ്പത്തിലധികം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനി കയറ്റുമതിക്കുള്ള മരുന്ന് പരീക്ഷണമാണോ കേരളത്തിലെ കുഞ്ഞുങ്ങളിൽ നടത്തിയത്?

. കെ എം സി എൽ വഴിയുള്ള മരുന്ന് വിതരണത്തിൽ എങ്ങനെ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് ഉൾപ്പെട്ടു? ഓരോ ബാച്ചിനും ക്വാളിറ്റി സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. അത് എന്ത് കൊണ്ട് ഈ മരുന്നിന് ഉണ്ടായില്ല?

. AIIMS ഉൾപ്പടെ രാജ്യത്തെ 15 സെന്റർ ഓഫ് excellence കളിൽ എവിടെ എങ്കിലും ടെൻഡർ പ്രോസസ്സ് വഴി ഈ മരുന്ന് വാങ്ങുന്നുണ്ടോ?

ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം മരുന്ന് പരീക്ഷണത്തിൽ കൃത്യമായ മറുപടി സർക്കാർ പറയേണ്ടതായിട്ടുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. പിഎസ്‍സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാർശയിൽ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം.

സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്

സ. പിണറായി വിജയൻ

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ.

പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മീഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവും

സ. പിണറായി വിജയൻ

കേരളത്തിലെ പി.എസ്.സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ആരോഗ്യമന്ത്രി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം ആരോഗ്യമന്ത്രിയും മറ്റും പ്രചരിപ്പിക്കുകയാണ്.