Skip to main content

എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള തീരുമാനം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കണം

എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള തീരുമാനം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കണം. നിലവിലുള്ള മരുന്ന് മാറ്റിനൽകുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. എസ്എംഎ പൂർണമായി ഭേദപ്പെടുത്താൻ സാധിക്കില്ല. ജനിതക രോഗമാണ്. എന്നാൽ മരുന്നുകൾകൊണ്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും. പഴയ മരുന്നുകൾ കുട്ടികളിൽ നല്ല മാറ്റം കാണിക്കുമ്പോൾ തന്നെ പുതിയ മരുന്നുകൾ കുറിച്ചതാണ് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നത്.
മട്ടന്നൂരിൽ എസ്എംഎ ബാധിച്ച ഇരട്ടക്കുട്ടികളുടെ രക്ഷിതാക്കൾ വിളിച്ചിരുന്നു. എസ്എംഎ ബാധിതരായ കുട്ടികൾക്ക് റൂഷ് എന്ന കമ്പനിയുടെ മരുന്നാണ് നേരത്തെ നൽകിയിരുന്നത്. കിടപ്പിലായിരുന്ന കുട്ടികൾ കുറച്ച് എഴുന്നേറ്റ് നടക്കാൻ ഒക്കെ തുടങ്ങി. ഒന്ന് രണ്ട് മാസമായി ആ മരുന്ന് മാറ്റി നൽകാനാണ് സർക്കാ‌ർ പറഞ്ഞത്. ആ മരുന്ന് ഞങ്ങൾക്ക് ഭയമാണ്, നേരത്തെ കഴിച്ചിരുന്ന മരുന്ന് കഴിക്കുമ്പോൾ കുട്ടികൾക്ക് നല്ല വ്യത്യാസമുണ്ട് എന്ന് പറഞ്ഞാണ് രക്ഷിതാക്കൾ വിളിച്ചത്.
ടെസ്റ്റിങ്ങിലുള്ള സാമ്പിൾ ബോട്ടിലടക്കം രോഗികൾക്ക് നൽകിയതായി പറയുന്നു. അങ്ങനെയെങ്കിൽ അത് ഗുരുതരമായ സാഹചര്യമാണ്. വളരെ അപകടകരമാണ്. 12 വയസുവരെയുള്ള കുട്ടികളിൽ ഈ മരുന്ന് പരീക്ഷണം നടത്താൻ പാടില്ല. ജൂലൈയിലാണ് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവ് ഇറങ്ങിയത്. പുതിയ മരുന്നിനെക്കുറിച്ച് അറിയില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല. കുഞ്ഞുമക്കളുടെ ജീവന്റെ കാര്യമാണ്. അത് അടിയന്തരമായി പരിശോധിക്കണം. അതിൽ ഇടപെടണം. ഉദ്യോഗസ്ഥർ മാത്രം തീരുമാനിക്കും എന്ന് പറഞ്ഞ് മന്ത്രിക്ക് മാറിനിൽക്കാൻ കഴിയില്ല.
പണം കുറച്ച് തരുന്നു എന്നതുകൊണ്ട് എല്ലാ മരുന്നുകളും വാങ്ങാൻ കഴിയില്ല. അവയുടെ ഗുണനിലവാരവും പാർശ്വഫലങ്ങളും മനസിലാക്കണം. കമ്പനികളുടെ ഉദ്ദേശ്യമെന്തെന്ന് തിരിച്ചറിയണം. ചിലകമ്പനികൾ അവരുടെ ചെലവാകാത്ത മരുന്നുകൾ വിറ്റഴിക്കാൻ വിലകുറച്ച് തരും. അത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം.

 

കൂടുതൽ ലേഖനങ്ങൾ

സുപ്രീംകോടതി വിധി ഇഡി-വിഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടി സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു

സ. പി രാജീവ്

സുപ്രീംകോടതി വിധി ഇഡി-വിഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടി സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു.

സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നത്, ഇഡി അധികാരം വിട്ട് പെരുമാറരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണ്.

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് ശാസ്ത്രീയ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണർത്തുന്ന മരുന്നുകൾ വിതരണം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വഞ്ചന

സ. പിണറായി വിജയൻ

സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻരക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അപകടകരം

സ. എം എ ബേബി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അപകടകരമാണ്. ഇത് സംഘപരിവാറിന് വിവരശേഖരണത്തിനായി പിൻവാതിൽ തുറന്നുകൊടുക്കലാണ്.