Skip to main content

കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. നിയമസഭയുടെ നടപടിക്രമങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് ധനകാര്യബിൽ പാസാക്കിയത്. പുതുക്കിയ ബജറ്റിന്റെ ഷെഡ്യൂൾ സഭയിൽവന്നപ്പോൾ ധനബിൽ ഉണ്ടായിരുന്നില്ല. എന്നാൽ ബജറ്റ് അവതരണത്തിന് ശേഷം സഭാസമ്മേളനത്തിന്റെ രണ്ടാംപാദത്തിലാണ് മദ്യക്കമ്പനിക്കുള്ള നികുതിയിളവിന് സാധൂകരണം നൽകാൻ വളരെ ധൃതിപ്പെട്ട് ധനകാര്യബിൽ അജണ്ടയിൽ തിരുകികയറ്റുന്നത്. ചില മദ്യക്കമ്പനികളെ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള ​ഗൂഢലക്ഷ്യം.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറച്ച് ആർക്കുവേണ്ടിയാണ്? ഇതുകൊണ്ട് നാടിനെന്താണ് ലാഭം? സർക്കാരിനെന്താണ് ലാഭം? മദ്യക്കമ്പനിക്കാണ് ഇതിലൂടെ ലാഭമുണ്ടാകുന്നത്. നികുതി നിരക്ക് വിജ്ഞാപനം ചെയ്യപ്പെട്ടുകഴിഞ്ഞാൽ വിൽപ്പന നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ല. വിൽക്കാൻ താൽപര്യമുള്ള മദ്യക്കമ്പനികൾ കോടതിയെ സമീപിച്ചാൽ അനുകൂല ഉത്തരവ് ലഭിക്കില്ല എന്ന ഉറപ്പ് സർക്കാരിനുണ്ടോ? യുവതലമുറ വീര്യംകുറഞ്ഞ മദ്യത്തിൽ ആകൃഷ്ടരാകുന്ന അവസ്ഥവന്നാൽ പിന്നീട് വീര്യംകുറഞ്ഞ ലഹരിയിലേക്ക് കടക്കുന്നതിനാണ് ഇടയാക്കുക. ഈ സാമൂഹ്യവിപത്ത് യുഡിഎഫ് സർക്കാർ തിരിച്ചറിയുന്നുണ്ടോ? സ്പിരിറ്റ് അധിഷ്ടിതമായ മദ്യത്തിന് ഒരു നികുതിയളവും ഇതേവരെ കേരളത്തിൽ നൽകിയിട്ടില്ല.

പ്രതിപക്ഷം ഈ വിഷയത്തെ പെരുപ്പിക്കുകയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പ്രതിപക്ഷത്തോടൊപ്പം വേറെ ചിലരും കൂടി കൂടിയിട്ടുണ്ടെന്നും പരിഹാസപൂർവം മുഖ്യമന്ത്രി പറയുകയുണ്ടായി. ആരാണ് ഈ വേറെ ചിലർ? പ്രതിപക്ഷം ഉന്നയിച്ച ആശങ്ക അംഗീകരിച്ചവരിൽ ഒരാൾ മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മറ്റൊരാൾ മുൻ എംപി ടി എൻ പ്രതാപനുമാണ്. കെ സി വേണു​ഗോപാലും എക്സൈസ് മന്ത്രിയും തങ്ങളുടേതായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷിനേതാക്കളും മതമേലധ്യക്ഷന്മാരും ഈ പ്രശ്നത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. നിരുത്തരവാദപരവും ഏകപക്ഷീയവും സമൂഹത്തിന് ദോഷകരവുമായ തീരുമാനമാണ് മദ്യനികുതിയിളവ്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.