Skip to main content

പിൻതാങ്ങിയ ജനങ്ങൾ തന്നെ ദിവസങ്ങൾക്കുള്ളിൽ കോലം കത്തിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡ് സതീശനു തന്നെ

ഓന്ത്‌ നിറം മാറുന്നതിനേക്കാൾ വേഗത്തിൽ നിറം മാറുന്ന മുഖ്യമന്ത്രി!'
ഭരണത്തിലേറിയിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും വാക്കിന് വ്യവസ്ഥയില്ലാത്ത ഒരാളാണ് താനെന്ന് മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെളിയിച്ചു കഴിഞ്ഞു. കുട്ടനാട്ടിൽ കാലങ്ങളായി നടന്നു വരുന്ന 'മൂലം വള്ളംകളിക്ക്' എംഎൽഎ റെജി ചെറിയാൻ പ്രാദേശിക അവധി ചോദിച്ചതിന് മുഖ്യമന്ത്രിയുടെ മൈക്കിൽ നിന്നു കേട്ട കമന്റിനെ ചൊല്ലി വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിച്ച മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടിലെ ചമ്പക്കുളം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി കോലം കത്തിച്ചിരിക്കുകയാണ്. 'പരിശോധിക്കാം' എന്ന് ഔദ്യോഗികമായ മറുപടി കൊടുത്ത മുഖ്യമന്ത്രി സീറ്റിൽ ഇരിക്കാൻ ശ്രമിക്കുമ്പോഴാണ് “ഒരു കാരണവശാലും കൊടുക്കില്ല” എന്ന് സ്വകാര്യമായി പറഞ്ഞത്. ഇത് ഈ സർക്കാരിന്റെ ഇരട്ടതാപ്പു വ്യക്തമാകുന്നതാണ്. എന്തിനാണ് മുഖ്യമന്ത്രിക്ക് കേരളത്തിലെ ജനങ്ങളോട് ഇത്രയും വെറുപ്പ്‌. നിങ്ങളുടെ തന്നെ എംഎൽഎയോട് ഇതാണ് സമീപനമെങ്കിൽ, എങ്ങനെയാണു ഭരണത്തിൽ ഏകോപനമുണ്ടാകുന്നത്. നിൽകുമ്പോൾ ഒന്നും ഇരിക്കുമ്പോൾ മറ്റൊന്നും പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും എന്നുള്ളത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു. പിൻതാങ്ങിയ ജനങ്ങൾ തന്നെ ദിവസങ്ങൾക്കുള്ളിൽ കോലം കത്തിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡ് സതീശനു തന്നെ!

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.