Skip to main content

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു. "സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ' എന്ന മാർക്സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങൾ ഞെട്ടിവിറച്ചു. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സാമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു. ചൂഷക വർഗ ഭരണത്തിൽ മണ്ണോടിഴയുന്ന മനുഷ്യരുടെ നിലപാടിന്റെ മുഴക്കമായി മാറിയ, പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും പ്രത്യയശാസ്ത്രമായി തീർന്ന മഹാദാർശനികനാണ് മാർക്സ്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സാർവദേശീയ സഹോദര്യത്തിന്‍റെയും മാനവികതയുടെയും മഹത്തായ സന്ദേശാമുഖമായിരുന്നു സഖാവ്.
കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു. സംഘടിത തൊഴിലാളി വർഗം നയിക്കുന്ന വർഗസമരം മാനവ വിമോചന പോരാട്ടങ്ങളുടെ പടപ്പാട്ടാകുമെന്നും, അവ എല്ലാ ചൂഷണ സമ്പ്രദായങ്ങളെയും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും മാർക്സ് അടയാളപ്പെടുത്തുന്നു. തൊഴിലിൽനിന്ന് മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുന്നതിനെ കുറിച്ചും സമ്പത്തിന്റെ കേന്ദ്രീകരണത്തെ കുറിച്ചും അസമത്വങ്ങളുടെ വർധനയും വിശദമാക്കിക്കൊണ്ട് മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തെ മാർക്സ് അസന്നിഗ്ധമായി പ്രവചിച്ചു. മനുഷ്യന് അന്യമല്ലാത്തതൊന്നും തനിക്കും അന്യമല്ലെന്ന് പ്രഖ്യാപിച്ച സർവതലസ്പർശിയായ സമഗ്രത മാർക്സിൽ ദർശിക്കാം. മുതലാളിത്തത്തിന്റെ കഷ്ടനഷ്ടങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ള ബദലന്വേഷിച്ച് മാർക്സിലേക്ക് തിരിയുകയാണ് ലോകം. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും. 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.