Skip to main content

ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ച സ. കെ. രാധാകൃഷ്ണനെ അനുമോദിക്കാൻ ഡൽഹിയിൽ DSMM പൊതുയോഗം സംഘടിപ്പിച്ചു

ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ച സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് (DSMM) ദേശീയ പ്രസിഡൻ്റുമായ സ. കെ. രാധാകൃഷ്ണനെ അനുമോദിക്കാൻ ഡൽഹിയിൽ DSMM പൊതുയോഗം സംഘടിപ്പിച്ചു.

രാജ്യമെമ്പാടുമുള്ള ജാതിവിരുദ്ധ പ്രവർത്തകരും, AIDWA, DYFI ഉൾപ്പെടെയുള്ള മറ്റ് ബഹുജനസംഘടനാ നേതാക്കളും സഖാവിന് ആശംസകൾ നേർന്നു. പാർലമെൻ്റിനകത്തും പുറത്തും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് സ. കെ രാധാകൃഷ്ണൻ അനുമോദന യോഗത്തിൽ പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും DSMM ദേശീയ വൈസ് പ്രസിഡൻ്റുമായ സ. സുഭാഷിണി അലി, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ. മറിയം ധാവ്ളെ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ യോഗത്തിൽ പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.