Skip to main content

അവകാശ പോരാട്ടത്തിന് കേരളം ഡൽഹിയിലേക്ക്

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായി കേരളം രാജ്യതലസ്ഥാനത്തേയ്ക്ക്. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഫെബ്രുവരി 8-നു രാവിലെ 11 മണിയ്ക്ക് ഡൽഹിയിൽ ജന്തർ മന്തറിൽ സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഉൾപ്പെടെ പങ്കെടുക്കുന്ന സമരം നടക്കും.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സവിശേഷ സാഹചര്യത്തിലാണ് ഇതുപോലെയൊരു പ്രതിഷേധം സംഘടിക്കപ്പെടുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി കേരളത്തിന്റെ വായ്പാപരിധി 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മൂലധന ചിലവിനായി കിഫ്ബി മുഖാന്തിരം മാറ്റിവയ്ക്കാനും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശിക കൂടാതെ നല്‍കാന്‍ കെഎസ്എസ്പിഎല്‍ കമ്പനി വഴി ധനസമാഹരണം നടത്തുവാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സദുദ്ദേശപരമായ ശ്രമങ്ങളെ മറയാക്കിയാണ് ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാര്‍ലമെന്‍റിന്റെ ഇരുസഭകളെയും അറിയിച്ച വ്യവസ്ഥകള്‍ മറികടകടന്നുകൊണ്ടാണ് ഈ നടപടികൾ ഉണ്ടായിരിക്കുന്നത്.

അതുപോലെ മതനിരപേക്ഷത, ജനാധിപത്യം, നമ്മുടെ സംസ്കാരത്തില്‍ അന്തര്‍ലീനമായ ബഹുസ്വരത എന്നിവയെല്ലാം കനത്ത വെല്ലുവിളി നേരിടുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ അടിവേരറുക്കുന്ന നയപരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. നമ്മുടെ മഹത്തായ ഭരണഘടനയുടെ അന്തഃസത്ത ഏതെല്ലാം വിധത്തില്‍ ചോര്‍ത്താമോ, അതെല്ലാം തകൃതിയായി നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. അതുകൊണ്ട്, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും ഈ സമരത്തിന്റെ ഭാഗമാകാൻ എല്ലാവരും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും