Skip to main content

കഞ്ഞിയിൽ മണ്ണുവാരിയിടുന്നതിനും പ്രതിപക്ഷ പിന്തുണ

കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്ര സർക്കാർ മണ്ണുവാരിയിടുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.

രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന്‌ നിതി അയോഗിന്റെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനമായ ഫിറ്റ്ചിന്റെയും റിപ്പോർട്ടുകളിൽ ഇക്കാര്യമുണ്ട്‌. കടബാധ്യത രണ്ടുവർഷം കൊണ്ട് 38 ശതമാനത്തിൽനിന്ന് 34 ശതമാനമായി കുറഞ്ഞു. തനത് നികുതി വരുമാനം 50 ശതമാനത്തിലേറെ വർധിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്.

എന്നിട്ടും സംസ്ഥാനത്തിന് അർഹമായ തുക നൽകാതെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. നെല്ലുസംഭരണം, ഉച്ചഭക്ഷണവിതരണം, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്. സംസ്ഥാനത്തിനുള്ള ഗ്രാന്റും നികുതിവിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു. വായ്പാ പരിധിയിൽ അനാവശ്യ നിയന്ത്രണം കൊണ്ടുവന്നു. ഒരുശതമാനം അധികവായ്പയോ, പാക്കേജോ വേണമെന്ന ആവശ്യം നിരസിച്ചു. പൂർണമായും കേന്ദ്രസഹായത്തോടെയുള്ള 18 പദ്ധതികളുടെ വിഹിതം 60 ശതമാനമായി കുറച്ചു.

ഈ രാഷ്ട്രീയ നീക്കത്തെ എതിർക്കാനും സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനും പകരം കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ പാർലിമെന്റിൽ ഉൾപ്പെടെ കേരളത്തിനു വേണ്ടി ഒരു കാര്യവും സംസാരിക്കാൻ അവർ തയ്യാറാവാത്തത്. യുഡിഎഫിന്റെ നേതാക്കൾ എടുക്കുന്ന സമീപനം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിപരീതമാണ്. യുഡിഎഫ് എന്നു പറഞ്ഞാൽ ബിജെപിയ്ക്കു വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്നവരാണ്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.