Skip to main content

ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്.

മധ്യപ്രദേശ്: ദളിത് കൗമാരക്കാരൻ കൊല്ലപ്പെട്ടു. സഹോദരിയോട് ലൈംഗികാതിക്രമം കാട്ടിയവരാണ് ഈ കുട്ടിയെ കൊന്നത്. ലൈംഗികാതിക്രമക്കേസ് പിൻവലിക്കാൻ സഹോദരിയെ നിർബന്ധിച്ച ആൾക്കൂട്ടം അമ്മയെ വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു.

മഹാരാഷ്ട്ര: അഹമ്മദ് നഗർ ജില്ലയിലെ ദളിത് വിഭാഗത്തിൽപ്പെട്ട നാലുപേരെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചു. കന്നുകാലികളെ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ഈ മർദ്ദനം.

ഉത്തർപ്രദേശ്: ദളിത് യുവാവുമായി ഫോണിൽ സംസാരിച്ചതിന് 15 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സുള്ള സഹോദരനും വീട്ടിലെ മറ്റ് മുതിർന്നവരും ചേർന്ന് കൊലപ്പെടുത്തി.

സബ്കാസാഥ് സബ്കാവികാസ് എന്ന വ്യാജമുദ്രാവാക്യം ഉയർത്തി ഹിന്ദുരാഷ്ട്രസ്ഥാപന പദ്ധതി ഇവർ നടപ്പാക്കുന്നത് ഇപ്രകാരമാണ്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.