Skip to main content

സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെയുള്ള നുണക്കഥകൾ ജനം തള്ളും

കേരളത്തിൽ രാഷ്‌ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ്‌ സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയും.

സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളക്കഥകൾ ഓരോന്നായി മെനയുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ഇതായിരുന്നു സ്ഥിതി. അതൊന്നും ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല.

ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കേരളത്തിന്റെ വികസനത്തെ തടയാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളാകെ അണിനിരക്കണം. തെളിനീരൊഴുകുന്ന കേരളമെന്ന നദിയിൽ വിഷം കലക്കാനാണ്‌ വർഗീയ ശക്തികൾ ശ്രമിക്കുന്നത്‌. വർഗീയ കലാപത്തിനു കേരളത്തിലും ഈ ശക്തികൾ ശ്രമിച്ചു. എന്നാൽ, അതിനെ ഫലപ്രദമായി തടയാൻ എൽഡിഎഫ്‌ സർക്കാരിനു കഴിഞ്ഞു.

വീടും ഭൂമിയുമില്ലാത്ത 3,42,000 കുടുംബങ്ങൾക്കും വീടില്ലാത്ത 1,42,000 കുടുംബങ്ങൾക്കും അടുത്ത മൂന്നു വർഷം കൊണ്ടുതന്നെ വീടു നിർമിച്ചു നൽകും. ലൈഫ്‌ പദ്ധതിവഴി ഇതിനകം നാലു ലക്ഷത്തിലധികം വീടു നിർമിച്ചു. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു വീടാണ്‌ പാവങ്ങൾക്ക്‌ നിർമിച്ചുനൽകിയത്‌. മനുഷ്യത്വപരമായ പ്രവർത്തനങ്ങളും സേവന, സന്നദ്ധ പ്രവർത്തനങ്ങളും കൂടി ഏറ്റെടുത്താണ്‌ സിപിഐ എം മുന്നോട്ടുപോകുന്നത്‌. പാർടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസുകളെല്ലാം ജനസേവന കേന്ദ്രങ്ങളാക്കുന്ന പ്രവർത്തനവും തുടങ്ങി.

സർക്കാരിന്റെ എണ്ണൂറിൽപരം സേവനങ്ങൾ ഓൺലൈനായി ലഭിക്കും. ഡിജിറ്റൽ സേവനം നൽകാൻ പ്രാപ്‌തരായ യുവജനങ്ങളെ തിരഞ്ഞെടുത്ത്‌ എല്ലാ ലോക്കൽ കമ്മിറ്റി ഓഫീസും ജനസേവന കേന്ദ്രമാക്കാൻ കഴിയും.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.