Skip to main content

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരം

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരമാണ്. ഈ പ്രചാരണത്തിലേതുപോലെ അല്ല കേരളം എന്ന്‌ വിശദീകരിച്ച്‌ യഥാർഥ കേരളത്തെ ലോകസമക്ഷം ‘കേരളീയം’ ഉയർത്തി കാട്ടും. മതനിരപേക്ഷമായി നിലനിൽക്കുന്ന , നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടി , അവിടേക്ക്‌ വർഗീയതയുടെ വിഷം കുത്തിവയ്‌ക്കാനാണ്‌ ചില ശക്തികൾ ശ്രമിക്കുന്നത്‌. ഈ പ്രചരണങ്ങളെ തടയാനുള്ള ഏറ്റവും നല്ലമാർഗം യഥാർഥ കേരളത്തെ അവതരിപ്പിക്കലാണ്‌.

സാമൂഹിക വികസനത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതന വിദ്യാരംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കും. എല്ലാവർഷവും അതത്‌ വർഷത്തെ അടയാളപ്പെടുത്തുംവിധം കേരളീയം നടത്താനാണ്‌ ആലോചിക്കുന്നത്‌. കേരളം അതിന്റെ ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും ആർജിച്ച നേട്ടങ്ങൾ കൊണ്ടും ലോകത്ത്‌ ഒറ്റപ്പെട്ട കോണിലുള്ള അടഞ്ഞ മുറിയായി ഇരുന്നു കൂട. പ്രത്യേകിച്ച്‌ സഹസ്രാബ്‌ദ ഘട്ടത്തിൽ. ലോകത്ത്‌ തന്നെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്ക്‌ മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞ നേട്ടങ്ങൾ ഉള്ള നാടാണ്‌ നമ്മുടേത്‌. ലോകം ഇത്‌ അറിയേണ്ടതുണ്ട്‌. കേരളത്തെ ലോകത്തിന്‌മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്‌. ആ ചിന്ത മുൻനിർത്തിയുള്ളതാണ്‌ കേരളീയം 2023.

കേരളീയത ഒരു വികാരമാകണം. ആ വികാരത്തിൽ കേരളീയർ ആകെ ഒരുമിക്കണം. ഭാരതീയതയുടെ ഭാഗമായി തന്നെ നിൽക്കുന്നതാണ് കേരളീയത. ഭാരതത്തിന്‌ ആകെ അഭിമാനം നൽകുന്ന കേരളീയത. അത്‌ എന്താണെന്ന്‌ ലോകം അറിയണം. കേരളീയത്തിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി നോബേൽ ജേതാക്കൾ അടക്കമുള്ള അതിപ്രഗൽഭർ എത്തും. അവർ തിരികെപ്പോയി കേരളത്തെ കുറിച്ച്‌ അവരുടെ നാടുകളിൽ പറയുന്നത്‌, എഴുതുന്നത്‌ കേരളത്തിന്റെ ഭാവിക്കും വളരെ പ്രയോജനപ്പെടും.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.