Skip to main content

ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ബാങ്കിംഗ് മേഖലയിൽ വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ബാങ്കിംഗ് മേഖലയിൽ വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബാങ്കിംഗ് തട്ടിപ്പുകളുടെ ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാർ എനേബിൾഡ് പെയ്മെൻറ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പർ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഈ പുതിയ ജനറേഷൻ തട്ടിപ്പ് നടക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുമ്പോൾ തന്നെ ആട്ടോമാറ്റിക്കായി AePS എനേബിൾ ചെയ്യപ്പെടുന്നു എന്നതാണ് ന്യൂജെൻ തട്ടിപ്പുകാർ മുതലെടുക്കുന്നത്. AePS പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിന് ആധാർ നമ്പരും ബാങ്കിന്റെ പേരും വിരലടയാളവും മാത്രം മതിയാകും. വിരലടയാളം ഉൾപ്പെടെയുള്ള ഈ വിവരങ്ങളെല്ലാം പലപ്പോഴും ഓൺലൈനിൽ ലഭ്യമായ സ്കാൻ ചെയ്ത വിവിധ രേഖകളിൽ നിന്നോ മറ്റു ഡിജിറ്റൽ റെക്കോർഡുകളിൽ നിന്നോ ശേഖരിച്ച ശേഷം കൃത്രിമ സിലിക്കോൺ വിരലടയാളങ്ങൾ ഉണ്ടാക്കിയും മറ്റുമാണ് അതിവിദഗ്ധമായി ഈ തട്ടിപ്പ് നടത്തുന്നത്. AePS സംവിധാനത്തിന് ഒരു യഥാർത്ഥ വിരലടയാളവും കൃത്രിമ സിലിക്കോൺ വിരലടയാളവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണ് ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. ആധാർ നമ്പറുകൾ ലോക്ക് ചെയ്യുകയോ മാസ്ക് ചെയ്യുകയോ ചെയ്താൽ ഇത്തരം തട്ടിപ്പുകൾക്ക് ഒരു പരിധിവരെ തടയിടുവാൻ കഴിയുമെങ്കിലും അപ്രകാരം ചെയ്യുന്നവരുടെ എണ്ണം തുലോം പരിമിതമാണ്. കൂടാതെ യൂണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കൽ നിന്നും ആധാർ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയും അടുത്തകാലത്ത് ശക്തമായി ഉയർന്നിട്ടുണ്ട്. AePS സംവിധാനം മുഖേന ദിനംപ്രതി ആയിരം കോടിയോളം രൂപയുടെ പിൻവലിക്കൽ രാജ്യത്ത് നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ തട്ടിപ്പിന് അറുതി വരുത്താൻ കഴിയൂ എന്നതിനാൽ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ധനമന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കൂടി സംയോജിതമായി നടപടികൾ സ്വീകരിക്കുന്നതിന് വേണ്ട നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് സ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.