ഐക്യ കേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല. രാഷ്ട്രീയ - സാംസ്കാരിക സാഹോദര്യമാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റിയത്. സമാനമായ ഇടപെടലുകൾ ഇന്നും സാംസ്കാരിക രംഗത്തു നിന്നുണ്ടാവേണ്ടതുണ്ട്.
