Skip to main content

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുന്ന ഗവർണ്ണറുടെ നീക്കങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻതിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നത്. ആർഎസ്എസിന്റെ നിർദ്ദേശം അനുസരിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്ത സംഘപരിവരാറുകാരായ 4 പേരുടെ ലിസ്റ്റാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സർവ്വകലാശാല നൽകിയ യോഗ്യരായവരുടെ പട്ടിക പൂർണ്ണമായി ഒഴിവാക്കി ആർഎസ്എസ് നൽകിയ പേരുകളാണ് ചാൻസിലർ കൂടിയായ ഗവർണ്ണർ സെനറ്റിലേക്ക് നിർദ്ദേശിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് കുടപിടിക്കുന്ന നീക്കമാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. എൽഡിഎഫ് സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും അക്കാദമിക തലത്തിൽ വരുത്തികൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും വലിയ അംഗീകാരങ്ങൾ നേടിയെടുക്കുകയാണ്. രാജ്യത്തെ മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സർവ്വകലാശാലകളും ഇടംപിടിക്കുകയാണ്. ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻറെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ നമ്മുടെ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. മുൻകാലങ്ങളിൽ ഏറ്റവും വലിയ പരാതി പരീക്ഷാഫലങ്ങൾ വൈകുന്നത് സംബന്ധിച്ചായിരുന്നു, എന്നാൽ ഇത്തവണ അതും പരിഹരിച്ചു. റെക്കോഡ് വേഗതയിൽ ബിരുദപരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ്, എംജി സർവകലാശാലകൾ മികവ് തെളിയിച്ചു. നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ കേരളത്തിൽ ആരംഭിക്കുകയാണ്. ഇങ്ങനെ സമാനതകളിലാത്ത മുന്നേറ്റമാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നത്. ഇതിനെയെല്ലാം അപ്പാടെ തകർക്കുന്ന സമീപനമാണ് ചാൻസിലർ ആയ ഗവർണ്ണറുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ നീക്കത്തെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.