Skip to main content

വിഴിഞ്ഞം തുറമുഖം വിൽക്കരുത് എന്ന നമ്മുടെ നാടിൻ്റെ ആവശ്യം ഉയർത്തിപ്പിടിച്ച് കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം തുറമുഖം വിൽക്കരുത് എന്ന നമ്മുടെ നാടിൻ്റെ ആവശ്യം ഉയർത്തിപ്പിടിച്ച് കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നടപടി ആശങ്കാജനകമാണ്. തുറമുഖത്തിന്റെ നേട്ടങ്ങൾ സംസ്ഥാനത്തിൻ്റെ മുന്നേറ്റത്തിന് മുതൽക്കൂട്ടാവേണ്ടതുണ്ട്. എന്നാൽ തുറമുഖം ഒരു ഷിപ്പിംഗ് കമ്പനിയുടെ കുത്തകയായാൽ അത് സംസ്ഥാന താൽപര്യം ഹനിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഓഹരി എംഎസ്‌സിക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഉടമ്പടി വച്ചത്‌ മുഖ്യമന്ത്രിയെ കമ്പനി അറിയിച്ചിരുന്നു എന്ന തരത്തിലുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.

പത്രവാർത്തയിലൂടെയാണ് വിവരങ്ങൾ അറിഞ്ഞത് എന്ന മുഖ്യമന്ത്രിയുടെ വാദം സംശയമുയർത്തുന്നതാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച ഏത്‌ മാറ്റം വരുത്തലിനും സംസ്ഥാനത്തിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി വേണമെന്നാണ്‌ വിഴിഞ്ഞം തുറമുഖ കരാറിലെ പ്രധാന നിബന്ധന. ഔദ്യോഗിക അപേക്ഷ നൽകി, ബന്ധപ്പെട്ട വകുപ്പിൽ ഫയലാക്കി, അസിസ്റ്റന്റു മുതൽ തുറമുഖ മന്ത്രിവരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നതാണ്‌ നടപടിക്രമം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയും പരിശോധിക്കണം. അതും കഴിഞ്ഞേ അനുമതി നൽകാവൂ. എന്നാൽ, ജൂൺ 29ന്‌ ഉടമ്പടി വച്ചതിനുപിന്നാലെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയെ സമീപിച്ചതിൻ്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. തുറമുഖവകുപ്പ്‌ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഇതിന് കമ്പനി എങ്ങനെയാണ് ധൈര്യപ്പെടുക എന്ന് വ്യക്തമാക്കേണ്ടത് വി ഡി സതീശൻ തന്നെയാണ്. ഇപ്പോൾ നടക്കുന്ന ഈ ഓഹരി വില്പനയിലൂടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളിൽ എം.എസ്.സിക്ക് നിയന്ത്രണാധികാരം കൈവരുന്നത് ആശങ്കാജനകമാണ്. ഏതെങ്കിലും ഒരു കമ്പനി വിഴിഞ്ഞത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടായാൽ മറ്റു കമ്പനികളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ വിഴിഞ്ഞത്ത് അടുക്കാൻ ആകില്ല. മറ്റു കമ്പനികളുടെ ചരക്ക് കപ്പലുകൾ വിഴിഞ്ഞത്തെ ഉപേക്ഷിക്കുന്നത് കേരളത്തിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നത് ഗൗരവതരമായ കാര്യമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഉത്തരവാദിത്വം നിർവഹിക്കാതെ സർക്കാർ ഉരുണ്ടു കളിക്കുന്നത് കേരളത്തിൻ്റെ താൽപര്യങ്ങളെ തകർക്കുന്നതിന് കാരണമാകും. ഇത് അനുവദിക്കാനാവില്ല.

സംസ്ഥാന താൽപര്യ മുൻനിർത്തിയുള്ള നടപടികൾ എത്രയും പെട്ടെന്ന് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ പ്രതിഷേധം ഉയർന്നുവരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.