സിപിഐ എം ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സംസാരിച്ചു. അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്. കൂട്ടക്കുരുതിക്കിരയാകുന്ന കുഞ്ഞുങ്ങളുടെ ചിത്രം മനുഷ്യരായ് തുടരുന്ന എല്ലാവരുടേയും ഉള്ളുലയ്ക്കുന്നതാണ്. കടന്നാക്രമിക്കപ്പെടുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഏത് ജനാധിപത്യ വിശ്വാസിയുടെയും കടമ. പൊരുതുന്ന പലസ്തീനൊപ്പമാണെന്ന കേരളത്തിന്റെ ഹൃദയവികാര പ്രഖ്യാപനമാണ് റാലിയിൽ കണ്ടത്. സ്വന്തം രാജ്യത്ത് ജനാധിപത്യ മതനിരപേക്ഷ നീതിക്കായി പോരാടുന്ന ലോകത്തെ ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് പലസ്തീൻ ഏറ്റുവാങ്ങിയ സാമ്രാജ്യത്വഭീകരതയുടെ ആഴം.
                                






					
					
					
					
				