ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ നിസ്വാർഥനായ ദേശീയ നേതാവായിരുന്നു ഇ ബാലാനന്ദൻ. കേരളം ഇന്ത്യക്ക് സംഭാവനചെയ്ത പ്രമുഖ തൊഴിലാളി നേതാവായിരുന്ന സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 14 വർഷമാകുന്നു. സംസ്ഥാനത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളാണ് അദ്ദേഹം.
