Skip to main content

പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനാകാത്ത ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ്‌ വിലക്ക്

നവംബർ 11 ന്‌ കോഴിക്കോട്‌ സിപിഐ എം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിൽ മുസ്‌ലീം ലീഗ്‌ പങ്കെടുക്കാത്തത്‌ സാങ്കേതിക കാരണങ്ങളാലാണ്‌ എന്നാണ്‌ ലീഗ് നേതൃത്വം പറയുന്നത്‌. എന്നാൽ പരിപാടിക്ക്‌ ലീഗിന്റെ പിന്തുണയുണ്ട്‌. ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ്‌ വിലക്കാണ്‌. ഇ ടി മുഹമ്മദ്‌ ബഷീർ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌. പലസ്‌തീൻ വിഷയത്തിലുള്ള നിലപാടിന്‌ അന്നും ഇന്നും നാളെയും സിപിഐ എമ്മിന്‌ വ്യത്യാസമില്ല. ഇക്കാര്യത്തിൽ സിപിഐ എം നിലപാട് ശക്തമായി തുടരും. ഏക സിവിൽകോഡ്‌ വിഷയത്തിലും സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അത്‌ ഹിന്ദുത്വ അജണ്ടയാണെന്ന്‌ മനസ്സിലാക്കി പ്രതിരോധിക്കുന്നതിനാണ്‌ നേതൃത്വം നൽകിയത്‌. വംശഹത്യയെ പ്രതിരോധിക്കാൻ വർഗീയ ശക്തികൾ ഒഴികെയുള്ളവരുമായി സഹകരിക്കും. സിപിഐഎമ്മിന് ലീഗിനെ ക്ഷണിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ വി ഡി സതീശനായിരുന്നു ഇക്കാര്യത്തിൽ ബേജാറ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.