മാലെഗാവ് സ്‌ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ മഹാരാഷ്‌ട്ര സർക്കാർ തയ്യാറാകണം. ബോംബെ ഹൈക്കോടതിയുടെ രണ്ട് വിധികളിൽ വ്യത്യസ്‌ത സമീപനമാണ് മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാരിന്റേത്. തീവ്രഹിന്ദുത്വശക്തികൾ പ്രതികളായ മാലേഗാവ് കേസിൽ അപ്പീലിന് സർക്കാർ തയ്യാറായിട്ടില്ല. ശരിയായ വിചാരണയിലൂടെ പ്രതികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
