ഒഡിഷ, അസം, ഹരിയാന, ചത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര, ഡൽഹി തുടങ്ങി ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ ‘ബംഗ്ലാദേശികൾ’ എന്ന് മുദ്രകുത്തി കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണം. അസമിൽ ജനങ്ങളെ അവർക്ക് അവകാശപ്പെട്ട ഭൂമികളിൽനിന്ന് ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയിറക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും കോട്ടങ്ങളുണ്ടാക്കും. കൂട്ട കുടിയിറക്കലുകളുടെ പേരിൽ മേനി നടിക്കുന്ന അസം മുഖ്യമന്ത്രി വർഗീയ ധ്രുവീകരണം കൂടുതൽ ശക്തമാക്കാനാണ് നോക്കുന്നത്.
