പഹൽഗാം ഭീകരാക്രമണത്തിന് കാരണം സുരക്ഷാവീഴ്‌ചയാണെന്ന കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിലെ ലെഫ്. ഗവർണറുടെ വെളിപ്പെടുത്തൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാജയത്തിനുള്ള തെളിവാണ്. കേന്ദ്രസർക്കാർ ഉത്തരവാദിത്വം ഏറ്റെടുത്ത് വീഴ്‌ച വരുത്തിയവര്‍ക്കെതിരെ കർശന നടപടിയെടുക്കണം. ജമ്മു കശ്‌മീരിൽ ലെഫ്. ഗവർണർ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്‌ക്കുകയാണ്. ജമ്മു കശ്‍മീരിന്റെ സംസ്ഥാനപദവി എത്രയുംവേഗം പുനഃസ്ഥാപിക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് അർഹിച്ച ആദരം നൽകണം.
