Skip to main content

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടപ്പെട്ടു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________

ഇലക്ടറൽ ബോണ്ടുകൾ വഴി ആരൊക്കെ ആർക്കൊക്കെയാണ് ഫണ്ട് നൽകിയതെന്ന് വെളിപ്പെടുത്തുന്ന തിരിച്ചറിയൽ കോഡ് ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതി നൽകിയ തുടർ നിർദ്ദേശം സ്വാഗതാർഹമാണ്. രാഷ്ട്രീയ പാർട്ടികൾ ഫണ്ട് സമാഹരിക്കുന്ന രീതി കൂടുതൽ സുതാര്യമാകണമെന്ന സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുതയാണ് ഇത് തുറന്നുകാട്ടുന്നത്.

ഇലക്ടറൽ ബോണ്ടുകളുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്തതിന് ശേഷം അതിനെ വിശകലനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം സൃഷ്ടിച്ച ആഘാതം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ഇനിയും സമയം വേണ്ടിവരും. എന്നാൽ, ഫണ്ട് നൽകിയ കമ്പനികൾക്ക് പ്രത്യുപകാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതും ഇഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് കോർപ്പറേറ്റുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ട് എന്നതും പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

തെരഞ്ഞെടുപ്പ് ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ജനങ്ങളും പ്രതിരോധം സൃഷ്ടിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.