Skip to main content

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ ആശങ്കാജനകം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ ആശങ്കാജനകമാണ്.

വിരമിക്കാൻ മൂന്ന് വർഷം ബാക്കിയുള്ള ഒരാൾ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് രാജിവെയ്ക്കുകയും അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്. കമ്മീഷണർ സ്ഥാനങ്ങളിലൊന്ന് ഇതിനകം തന്നെ ഒഴിഞ്ഞുകിടന്നിരുന്നതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രം കമ്മീഷനെ പ്രതിനിധീകരിക്കുന്ന സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

18-ാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ സംഭവികാസങ്ങൾ അനിശ്ചിതത്വത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച പുതിയ നിയമം നിലവിൽ വന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഘടന പൂർണമായും കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിൻ്റെ വിശ്വാസ്യതയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള അതിൻ്റെ ശേഷിയും ഉറപ്പുവരുത്താൻ ഈ സാഹചര്യത്തിൽ ഉയർന്നുവന്നിരിക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.

ഇത്തരമൊരു സാഹചര്യം ഉടലെടുക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നതിന് കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.