Skip to main content

നമ്മുടെ മഹത്തായ കാർഷിക സംസ്‌കാരത്തിന്റെ ആഘോഷമാണ് വിഷു, തുല്യതയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവുമായി ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കുചേരാം

നമ്മുടെ മഹത്തായ കാർഷിക സംസ്‌കാരത്തിന്റെ ആഘോഷമാണ് വിഷു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അത് പങ്കുവയ്ക്കുന്നത്. തുല്യതയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവുമായി ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നത്

സ. പിണറായി വിജയൻ

കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല.

ഇഡി 'എക്സ്റ്റൻഡ് ഡിപ്പാർട്ട്മെന്റ്റ് ഓഫ് ബിജെപി' ആയി മാറി

സ. എം എ ബേബി

ഇഡി എന്നാൽ എക്സ്റ്റൻഡ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ബിജെപിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ അടക്കം നിരവധി പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കി. പക്ഷേ അവരെയെല്ലാം കോടതി വെറുതെ വിട്ടു.

മറ്റ് ഒരു പാക്കേജിനും ഇല്ലാത്ത വിവാദം കണ്ണൂർ പാക്കേജിന് മാത്രം എന്തിന്?

സ. ഡോ. ടി എം തോമസ് ഐസക്

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് ഇപ്പോൾ നിൽക്കുന്ന കിഫ്‌ബി വിവാദം. തുടക്കംകുറിച്ചിട്ടുള്ളത് സുധാപിള്ള കമ്മിറ്റി തന്നെ. ഇപ്പോഴത് അഴിമതി ആരോപണത്തിലേക്കും, അന്വേഷണ മുദ്രാവാക്യത്തിലേക്കും എത്തിനിൽക്കുകയാണ്. സുധാപിള്ള കമ്മിറ്റിയുടെ ചോദ്യങ്ങൾ ഓരോന്നായി എടുക്കാം.