Skip to main content

കേരളം നശിച്ചാലും കോർപ്പറേറ്റുകളുടെ സന്തോഷമാണ് യു.ഡി.എഫിന്റെ ലക്ഷ്യം

കേരളം നശിച്ചാലും കോർപ്പറേറ്റുകളുടെ സന്തോഷമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.

കിഫ്ബി പിരിച്ചുവിട്ടിട്ടായാലും വികസനം മുടക്കിയിട്ടായാലും കോർപ്പറേറ്റുകളെ സഹായിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. തീരദേശ ഹൈവേയുടെ കാസർഗോഡ് വലിയപറമ്പ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയും കോഴിക്കോടും കൊല്ലത്തുമുള്ള റീച്ചുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു കഴിഞ്ഞു. റോഡ് വികസനത്തോടൊപ്പം ബീച്ച് ടൂറിസം പദ്ധതിയും ലക്ഷ്യമിട്ടിരുന്നു. എന്നാൽ തീരദേശ പദ്ധതികൾ ആകെ നിർത്തിവെക്കാൻ യു.ഡി.എഫ് സർക്കാർ ഇതിനകം നിർദ്ദേശം നൽകിക്കഴിഞ്ഞു. പ്രതിവർഷം നാമമാത്രമായ തുക മാത്രമാണ് കേരള ബജറ്റിൽ വികസനത്തിന് മാറ്റിവെക്കാൻ ഉണ്ടാവുക. എം.എൽ.എ ഫണ്ട് ആവട്ടെ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ടോയ്‌ലറ്റ് പണിയാൻ പോലും തികയില്ല. റോഡുകൾക്കും പാലങ്ങൾക്കും സ്‌കൂൾ ആശുപത്രി കെട്ടിടങ്ങൾക്കും മറ്റ് ആധുനിക വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾക്കും യു.ഡി.എഫ് സർക്കാർ എവിടെനിന്നും പണം കണ്ടെത്തും?

നാടിന്റെ സമഗ്ര വികസനത്തിനാണ് എൽ.ഡി.എഫ് കിഫ്ബിയെ ഉപയോഗപ്പെടുത്തിയത്. ഇത് ജനങ്ങൾക്കറിയാം. എന്നാൽ യു.ഡി.എഫ് കിഫ്ബിയുടെ അന്ധകനായി മാറി. കിഫ്ബിയുടെ കൈവശമുള്ളതും ലഭ്യമായ വായ്പയുടെ അവസാന ഗഡു ധനകാര്യ സ്ഥാപനങ്ങളിൽ ഉള്ളതും ഉൾപ്പെടെ 30,000 കോടി രൂപ എന്തിനുവേണ്ടി ചെലവഴിക്കും? ഭരണ ചെലവുകൾക്ക് വേണ്ടിയാണോ? ഇതിനെല്ലാം വി. ഡി. സതീശൻ മറുപടി പറയേണ്ടതുണ്ട്. വികസനം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയാണ് കോൺഗ്രസ് ഭരണകാലത്ത് എല്ലാം ചെയ്തത്. അതിന് പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുക പോലും ചെയ്തു. ബി.ജെ.പി ആവട്ടെ പൊതുമേഖല വിറ്റു തുലക്കുകയും കോർപ്പറേറ്റ് വ്യവസായ സംരംഭങ്ങൾ രാജ്യവ്യാപകമായി ആരംഭിക്കുകയും ചെയ്തു. അതേ മാതൃകതന്നെയാണ് യു.ഡി.എഫും കേരളത്തിൽ സ്വീകരിച്ചുതുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷം കേരളത്തിൽ ഉണ്ടായ വികസന മുന്നേറ്റം യു.ഡി.എഫ് അംഗീകരിക്കുന്നില്ലെങ്കിലും കേരള ജനത അംഗീകരിച്ചിട്ടുണ്ട്. കേരളം നശിച്ചാലും കോർപ്പറേറ്റുകളുടെ സന്തോഷം മാത്രം മുൻനിർത്തി ഭരിക്കുന്ന യു.ഡി.എഫ് നാട്ടിന് ആപത്താണ്.

 

കൂടുതൽ ലേഖനങ്ങൾ

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നത്

സ. പിണറായി വിജയൻ

കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല.

ഇഡി 'എക്സ്റ്റൻഡ് ഡിപ്പാർട്ട്മെന്റ്റ് ഓഫ് ബിജെപി' ആയി മാറി

സ. എം എ ബേബി

ഇഡി എന്നാൽ എക്സ്റ്റൻഡ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ബിജെപിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ അടക്കം നിരവധി പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കി. പക്ഷേ അവരെയെല്ലാം കോടതി വെറുതെ വിട്ടു.

മറ്റ് ഒരു പാക്കേജിനും ഇല്ലാത്ത വിവാദം കണ്ണൂർ പാക്കേജിന് മാത്രം എന്തിന്?

സ. ഡോ. ടി എം തോമസ് ഐസക്

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് ഇപ്പോൾ നിൽക്കുന്ന കിഫ്‌ബി വിവാദം. തുടക്കംകുറിച്ചിട്ടുള്ളത് സുധാപിള്ള കമ്മിറ്റി തന്നെ. ഇപ്പോഴത് അഴിമതി ആരോപണത്തിലേക്കും, അന്വേഷണ മുദ്രാവാക്യത്തിലേക്കും എത്തിനിൽക്കുകയാണ്. സുധാപിള്ള കമ്മിറ്റിയുടെ ചോദ്യങ്ങൾ ഓരോന്നായി എടുക്കാം.

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.