Skip to main content

സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും

സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കും. സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനിൽക്കാനാകില്ല. അത് ആർക്കെതിരെ എന്നത് പ്രശ്നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീർണത പുതിയ രീതിയിൽ അതിലും ഗുരുതരമായ രീതിയിൽ ഈ മേഖലയിൽ നിലനിൽക്കുന്നു. അതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.

കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഒന്നും ഇല്ലാത്ത കാര്യങ്ങളല്ല. അവയൊന്നും തെറ്റെന്ന് പറയാനാകില്ല. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ല. സമത്വം സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. വേതനം അടക്കമുള്ള കാര്യങ്ങളിൽ ഇതുണ്ടാകണം. തൊഴിലിടങ്ങളിൽ എന്തൊക്കെ സൗകര്യങ്ങളാണോ ഇല്ലാത്തത് അതെല്ലാം ഉണ്ടാക്കണം. വെളിപ്പെടുത്തലുകൾ വരുമ്പോൾ പലർക്കും രാജി വെയ്ക്കേണ്ടിവരും. രഞ്ജിത്തും സിദ്ദിഖും ഇപ്പോൾ രാജിവെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തൊക്കെ നടപ്പാകണമെന്ന് കോടതി പറയുന്നോ അക്കാര്യങ്ങളെല്ലാം നടപ്പാക്കും. അതേസമയം റിപ്പോർട്ടിന്റെ മറവിൽ മാധ്യമങ്ങൾ സർക്കാരിനെതിരെ പ്രചരണം നടത്തുകയാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.