ജൂലൈ 11 സഖാവ് സി വി ധനരാജ് രക്തസാക്ഷി ദിനത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. എട്ട് വർഷങ്ങൾക്ക് മുൻപ് 2016 ജൂലൈ 11 നാണ് ധനരാജിനെ ഭാര്യ സജിനിയുടെയും മക്കളുടെയും മറ്റുകുടുംബാംഗങ്ങളുടെയും മുന്നിൽ വെച്ച് ആർഎസ്എസ് അക്രമി സംഘം പയ്യന്നൂർ കുന്നരു കാരന്താട്ടെ വീട്ടിൽ കയറി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. പാർടിയുടെ കരുത്തുറ്റ പ്രവർത്തകനായിരുന്നു സഖാവ് ധനരാജ്.
                                






					
					
					
					
				