Skip to main content

വിശ്വകായികമേളയ്ക്ക് മാറ്റുരയ്ക്കുന്ന മുഴുവൻ കായിക പ്രതിഭകൾക്കും വിജയാശംസകൾ

വിശ്വകായികമേളയ്ക്ക് പാരിസിൽ മിഴി തുറന്നു. ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് പാരിസ് നഗരം. ഉദ്‌ഘാടനച്ചടങ്ങുകൾ ആദ്യമായി സ്‌റ്റേഡിയത്തിന്‌ പുറത്തെത്തിയപ്പോൾ അവിസ്‌മരണീയ കാഴ്‌ചകളുമായി പാരിസ്‌ ലോകത്തെ വിസ്‌മയിപ്പിച്ചു. രാജ്യാതിർത്തികൾ മാഞ്ഞുപോവുകയും ജനത ഒന്നാവുകയും ചെയ്യുന്ന വിശ്വമാനവീകതയുടെയും സൗഹൃദത്തിന്റെയും പോരാട്ടവീറിന്റെയും സംഗമഭൂമിയാണ് ഒളിമ്പിക്സ്.

206 രാജ്യങ്ങളിലെ 10,500 കായികതാരങ്ങൾ വിശ്വവേദിയുടെ അരങ്ങിലെത്തും. 117 അംഗ സംഘമാണ് 2024 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. പി ആർ ശ്രീജേഷ്, എച്ച് എസ് പ്രണോയി, വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ, അബ്ദുള്ള അബൂബക്കർ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളികൾ. ലോകജനതയെ ഇത്രയേറെ ചേർത്തുനിർത്തുന്ന മറ്റൊരു കായികമേളയ്ക്കും ചരിത്രം പിറവിയേകിയിട്ടില്ല. ഈ മഹാ കായികമേളയിൽ മാറ്റുരയ്ക്കുന്ന മുഴുവൻ കായിക പ്രതിഭകൾക്കും വിജയാശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.