നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ പങ്കജ് ഉദാസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സംഗീത ലോകത്തെ ശ്രുതിമധുരമായ ശബ്ദമാണ്. തുടക്കകാലത്ത് മെലഡികളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ അദ്ദേഹം പക്ഷേ ഗസലിന്റെ നനുത്ത പാതയാണ് തെരഞ്ഞെടുത്തത്.
