Skip to main content

പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകം

പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ പുനഃപരിശോധനയ്‌ക്കായി അപ്പീൽ നൽകണം. എസ്‌സി–എസ്‌ടി നിയമത്തിന്റെ 3(1)(ആർ), 3(1)(എസ്‌) വകുപ്പുകൾ പ്രകാരം കേസെടുക്കണമെങ്കിൽ ജാതിഅധിക്ഷേപം പൊതുഇടങ്ങളിൽ ആകണമെന്നാണ്‌ കോടതി വിധിച്ചിരിക്കുന്നത്‌. അതല്ലെങ്കിൽ പൊതുജനത്തിന്റെ കണ്ണെത്തുന്ന സ്ഥലമാകണം.

സ്വകാര്യഇടങ്ങളിൽ അധിക്ഷേപം നടന്നാലും പുറത്തുനിന്നുള്ള സാക്ഷിയുണ്ടാകണം. വിഷയത്തിൽ വളരെ ഇടുങ്ങിയ നിലപാട്‌ സ്വീകരിച്ച കോടതി കേസ്‌ റദ്ദാക്കാൻ ഉത്തരവുമിട്ടു. രാജ്യത്തെമ്പാടും പട്ടികവിഭാഗങ്ങൾക്കെതിരായി അതിക്രമം വർധിച്ചുവരുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു ഉത്തരവ്‌. എസ്‌സി–എസ്‌ടി വിഭാഗക്കാരുടെ അവകാശങ്ങളെ ബാധിക്കുന്ന ഒട്ടനവധി ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നുണ്ടായതിന്റെ തുടർച്ചയാണിത്‌.

വീട്‌, ഓഫീസ്‌, സ്‌കൂൾ, കോളേജ്‌ തുടങ്ങിയ സ്വകാര്യഇടങ്ങളിൽ എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ അവഹേളനവും അധിക്ഷേപവും വർധിക്കാൻ ഇപ്പോഴത്തെ ഉത്തരവ്‌ വഴിയൊരുക്കാം. എത്രയുംവേഗം കേന്ദ്രസർക്കാർ ഇടപെടുകയും വിധി പുനഃപരിശോധിക്കുന്നതിനായുള്ള അപ്പീൽ നൽകുകയും വേണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.