Skip to main content

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്‌എസിനെ പരാമർശിച്ചതിനെ ശക്തമായി എതിർക്കുന്നു

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്‌എസിനെ പരാമർശിച്ചതിനെ ശക്തമായി എതിർക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്‌എസിന്‌ അംഗീകാരം നൽകാനാണ്‌ മോദി ശ്രമിച്ചത്‌. ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ജനസംഖ്യാ ദ‍ൗത്യവും പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയെന്ന ലക്ഷ്യത്തോടെയാണിത്‌. എല്ലാ മുസ്ലിങ്ങളും നുഴഞ്ഞുകയറ്റക്കാരാണെന്നും അവരെ രാജ്യത്തുനിന്ന്‌ തുരത്തണമെന്നുമുള്ള ആർഎസ്‌എസ്‌ പ്രചാരണത്തിന്‌ സാധുത നൽകുകയാണ്‌ പ്രധാനമന്ത്രിയുടെ ലക്ഷ്യം. ജിഎസ്‌ടി നിരക്കുകൾ കുറയ്‌ക്കുമെന്ന പ്രധാനമന്ത്രി പ്രഖ്യാപനത്തിന് അപ്പുറം നിരക്കുകളിലെ കുറവ്‌ ജനങ്ങളിലെത്തുമെന്ന്‌ ഉറപ്പാക്കണം. വരുമാനത്തിൽ ഇടിവുണ്ടായാൽ സംസ്ഥാനങ്ങൾക്ക്‌ നഷ്‌ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.