പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കായിക ബിൽ, ഖനി– ധാതു ഭേദഗതി ബിൽ എന്നിവയടക്കം പല ബില്ലുകളും സർക്കാർ ഏകപക്ഷീയമായി പാസാക്കുകയാണ്. ആണവബാധ്യതാ ബില്ലും കൊണ്ടുവരാൻ നീക്കമുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നുള്ളതാണ് സ്‌പോർട്‌സ് ബിൽ. ഖനി– ധാതു ബില്ലും ആണവബാധ്യതാ ബില്ലും നിർണായക മേഖലകളിൽ സ്വകാര്യ– വിദേശ മൂലധനത്തിന് പ്രവേശനം അനുവദിക്കുന്നു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ബില്ലുകളെ എതിർക്കാൻ എല്ലാ രാഷ്ട്രീയ പാർടികളും തയ്യാറാകണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മറ്റ് പ്രതിപക്ഷ പാർടികളുമായി യോജിച്ച് ജസ്‌റ്റിസ് സുദർശൻ റെഡ്ഡിയുടെ വിജയത്തിനായി സിപിഐ എം പ്രയത്‌നിക്കും.
