Skip to main content

യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയമാണ്‌ തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വന്തമാക്കിയത്. 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. അതില്‍ 17 എണ്ണം എല്‍ഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന്‌ 12 ഇടത്ത്‌ മാത്രമാണ്‌ വിജയിക്കാനായത്‌. ബിജെപിക്ക്‌ സീറ്റുകളൊന്നും ലഭിച്ചില്ല. 7 മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ പിന്തുണയോടെ ഒരു എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായി. വിജയിച്ച പല വാര്‍ഡുകളിലും യുഡിഎഫ്‌ നേടിയതിന്റെ പല മടങ്ങ്‌ വോട്ട്‌ നേടിയാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചത്‌.
തിരുവനന്തപുരം പാങ്ങോട്‌ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്‌ സിറ്റിംഗ്‌ സീറ്റായ പുലിപ്പാറ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ വോട്ടുനേടി എസ്‌ഡിപിഐ വിജയിച്ചു. കോണ്‍ഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ എത്രത്തോളം വര്‍ഗ്ഗീയ ശക്തികള്‍ക്ക്‌ അടിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്‌.
തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ 2020-ല്‍ 408 വോട്ട്‌ നേടിയ കോണ്‍ഗ്രസ്‌ ഇക്കുറി 277 വോട്ടിലേക്ക്‌ ചുരുങ്ങി. കോണ്‍ഗ്രസിന്‌ കുറഞ്ഞ വോട്ടുകള്‍ ബിജെപിയുടെ വോട്ട്‌ വര്‍ധനവായി മാറി. ഈ വാര്‍ഡില്‍ 1358 വോട്ട്‌ നേടിയാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചത്‌.
പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനും വര്‍ഗീയ കക്ഷികളോടുള്ള ബാന്ധവത്തിനുമെതിരെ ജനം വിധിയെഴുതി. വയനാട്‌ ദുരന്ത ബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട്‌ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിധി കൂടിയാണിത്‌. മാധ്യമങ്ങളുടെ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നതിന്റെ തെളിവ്‌ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്‌.
കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ജനങ്ങള്‍ വലിയ തോതിലുള്ള പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം വീണ്ടും തെളിയിക്കുകയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കും, മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന സമീപനത്തിനുമുള്ള അംഗീകാരം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്‌. എല്‍ഡിഎഫിന്‌ അനുകൂലമായി വിധിയെഴുതിയ മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.