Skip to main content

കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചന

2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണ്. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നം, വൻതോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതിൽ നിന്ന്‌ കരകയറ്റുന്നതിനു പകരം ബജറ്റിലൂടെ മോദി സർക്കാർ കൂടുതൽ വലയ്ക്കാനാണ്‌ ശ്രമിക്കുന്നത്.

ഇന്ത്യൻ തൊഴിൽ മേഖലയിലെ ദുരവസ്ഥയാണ്‌ കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങളുടെ വരുമാനത്തിലുണ്ടായ ഇടിവ്. സാമ്പത്തിക സർവേയിലൂടെ അതാണ്‌ വ്യക്തമാകുന്നത്‌. സമ്പന്നർക്ക് ഇളവുകൾ നൽകിക്കൊണ്ട് സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് ഊന്നൽ നൽകുന്ന ഈ ബജറ്റ് ഇന്ത്യയിൽ അസമത്വം വർധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

സമ്പന്നർക്കും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നികുതി ചുമത്തി വിഭവസമാഹരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധാരണക്കാരന്‌ മിനിമം വേതനം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന പൊതു നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുപകരം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നരുടെ സമ്പത്ത് ശേഖരണം പ്രോത്സാഹിപ്പിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ പ്രവേശനവും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണവും സർക്കാർ നിർദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സമ്പന്നർക്ക് വേണ്ടിയുള്ള ബജറ്റാണ്.

ഇൻഷ്വറൻസ്‌ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുകയും ഊർജമേഖല സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു. സർക്കാർ ചെലവിടൽ ജിഡിപിയുടെ 14.2 ശതമാനമായി കുറച്ചു. ബജറ്റിൽ സർക്കാർ വാഗ്‌ദാനം ചെയ്‌തതിനെക്കാൾ ലക്ഷം കോടി രൂപ വെട്ടിക്കുറച്ചാണ്‌ നടപ്പ്‌ വർഷം ചെലവിട്ടത്‌. സംസ്ഥാനങ്ങൾക്ക്‌ നൽകിയ വിഹിതത്തിൽ ബജറ്റ്‌ കണക്കിനെ അപേക്ഷിച്ച്‌ 1.12 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി; കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതത്തിൽ 90,000 കോടിയുടെയും നികുതി വിഹിതത്തിൽ 22,000 കോടിയുടെയും. ഫെഡറലിസം തകർക്കുന്ന സമീപനമാണിത്‌.

മൂലധന നിക്ഷേപത്തിൽ 2024–25ൽ 93,000 കോടി രൂപ ബജറ്റ്‌ കണക്കിനെക്കാൾ കുറവുണ്ട്‌. ഭക്ഷ്യസബ്‌സിഡി, കൃഷി, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹ്യക്ഷേമം, നഗരവികസനം എന്നീ മേഖലകളിലെല്ലാം വിഹിതം വെട്ടിക്കുറച്ചു. ഈ വർഷം അനുവദിച്ച വിഹിതം പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ജിഡിപി അനുപാതം കുറഞ്ഞതാകും.ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള വിഹിതത്തിലാണ്‌ സർക്കാരിന്റെ കാപട്യം ഏറ്റവും വ്യക്തമാകുന്നത്‌. ആവശ്യക്കാർ കൂടിയിട്ടും കഴിഞ്ഞ വർഷത്തെ 86,000 കോടി രൂപയിൽ നിർത്തിയിരിക്കയാണ്‌. പട്ടികജാതിക്കാർക്ക്‌ 3.4 ശതമാനവും പട്ടികവർഗക്കാർക്ക്‌ 2.6 ശതമാനവും മാത്രമാണ്‌ ഈ ബജറ്റിൽ വകയിരുത്തിയത്‌.

ആദായനികുതി ഇളവുകൾ വഴി സർക്കാരിന്‌ ലക്ഷം കോടി രൂപ നഷ്ടമാകുമ്പോൾ ഇതിന്റെ പ്രയോജനം ലഭിക്കുക ജനസംഖ്യയിൽ ഒരു ശതമാനത്തിന്‌ മാത്രമാണ്‌. സ്വകാര്യ കോർപറേറ്റുകളുടെയും വിദേശ നിക്ഷേപകരുടെയും താൽപര്യങ്ങൾക്ക്‌ നിന്നുകൊടുക്കുന്ന സർക്കാർ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഒന്നും ചെയ്യുന്നില്ല. മോദി സർക്കാരിന്റെ ഈ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.